ലഹരിവിരുദ്ധ മാന്ത്രികയാത്ര തുടങ്ങി

കോഴിക്കോട്: ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും കൊയിലാണ്ടി മാജിക് അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലതല ലഹരിവിരുദ്ധ മാന്ത്രികയാത്രക്ക് സ​െൻറ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. 'വിസ്മയം ജീവിതം, ലഹരിവിമുക്തം' എന്ന പേരിൽ ഒരു മാസം നീളുന്ന മാന്ത്രിക യാത്രയാണ് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിനൊപ്പം മാജിക് അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തത്. അധ്യാപകൻ കൂടിയായ യുവ മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ ലഹരിവിരുദ്ധ ബോധവത്കരണ മാജിക് ഷോ നടത്തി. കൗമാരക്കാരിൽ വർധിച്ചുവരുന്ന ലഹരി പദാർഥങ്ങളുടെ ഉപയോഗം പുതിയ കാലത്തെ സാമൂഹികവിപത്തായി മാറിയ സാഹചര്യത്തിലാണ് വിദ്യാർഥികളെ സ്വാധീനിക്കുന്ന മാജിക്കിലൂടെ ലഹരിവിരുദ്ധ സന്ദേശം നൽകുന്നത്. ഒരു മാസം നീളുന്ന ബോധവത്കരണ പരിപാടി സ്കൂളുകളിൽ സൗജന്യമായാണ് അരങ്ങേറുക. താൽപര്യമുള്ള സ്കൂളുകൾ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുമായി ബന്ധപ്പെടണം. ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കെ. സോമൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയായി. ഡെപ്യൂട്ടി പൊലീസ് കമീഷണർ ജി. ജയദേവ്, സബ് ജഡ്ജ് ആർ.എൽ. ബൈജു, കെ.പി. സുധീര, കമാൽ വരദൂർ എന്നിവർ സംസാരിച്ചു. അഷ്റഫ് കാവിൽ ലഹരിവിരുദ്ധപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.