കനത്ത മഴക്ക്​​ സാധ്യത: ജാഗ്രത പാലിക്കണം

കൺേട്രാൾ റൂം തുടങ്ങി കോഴിക്കോട്: ജില്ലയിൽ ജൂൺ 29 വരെ ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. മഴവെള്ളപ്പാച്ചിലുണ്ടാവാൻ സാധ്യതയുളളതിനാൽ പുഴയിൽ ഇറങ്ങുന്നത് അപകടത്തിനിടയാക്കും. മലയോരമേഖലകളിൽ റോഡുകൾക്ക് കുറുകെയുളള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാവാൻ സാധ്യതയുളളതിനാൽ രാത്രികാല യാത്രകളിൽ ജാഗ്രത പുലർത്തണം. മരങ്ങൾക്ക് ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ബീച്ചുകളിൽ വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ല, താലൂക്ക് കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ ജില്ല അടിയന്തര കാര്യനിർവഹണകേന്ദ്രം : 0495-2371002, ടോൾ ഫ്രീ നമ്പർ : 1077, കോഴിക്കോട് താലൂക്ക് - 0495-2372966, കൊയിലാണ്ടി താലൂക്ക് : 0496--2620235, വടകര : 0496--2522361, താമരശ്ശേരി : 0495 -2223088.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.