കോഴിക്കോട്: പനിയുടെ സംഹാരതാണ്ഡവത്തിനിടെ ജില്ലക്ക് ചൊവ്വാഴ്ച ആശ്വാസദിനം. പനിമരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 2608 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചൊവ്വാഴ്ച ചികിത്സ തേടിയത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 152 പേർ ഡെങ്കിപ്പനി ചികിത്സക്ക് എത്തി. ഇതിൽ 21 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം ആറുമാസത്തിനിടെ 34 പേരാണ് പനി ബാധിച്ചത് മരിച്ചത്. ഇതിലേറെയും ഡെങ്കിപ്പനി ബാധിതരാണ്. ശുചീകരണ യജ്ഞത്തിന് ജില്ലയിൽ തുടക്കം നാളെ സ്കൂളുകളിൽ ശുചീകരണം കോഴിക്കോട്: പകർച്ചപ്പനി നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന മൂന്നു ദിവസത്തെ ശുചീകരണ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജൂൺ 29ന് ജില്ലയിലെ സ്കൂളുകളിൽ ഉച്ചക്ക് ശേഷം ശുചീകരണം നടക്കും. 29ന് കോർപറേഷൻ പരിധിയിലെ 15ലധികം പൊതുസ്ഥലങ്ങളിൽ വിദ്യാർഥികളും പൊതുപ്രവർത്തകരും ശുചീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.