പരിപാടികൾ നാളെ (27.06.17)

വടകര കൃഷ്ണകൃപ ഓഡിറ്റോറിയം: ഡെങ്കിപ്പനി തുടങ്ങിയ രോഗനിയന്ത്രണത്തിനായി യോഗം -11.00 വടകര: നഗരസഭ ആരോഗ്യവിഭാഗത്തി​െൻറ നേതൃത്വത്തിൽ ശുചീകരണം -7.00 കുറുന്തോടി കോളജ് ഓഫ് എൻജിനീയറിങ് വടകര: ഓൺലൈൻ വഴിയുള്ള ഓപ്ഷൻ രജിസ്േട്രഷൻ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് -10.00 ടെക്സ്റ്റൈൽസിലെ ജനറേറ്ററിന് തീപിടിച്ചു വടകര: നഗരഹൃദയത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജനറേറ്ററിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മാർക്കറ്റ് റോഡിലെ സൗന്ദര്യ ടെക്സ്റ്റൈൽസി​െൻറ കെട്ടിടത്തി​െൻറ പിൻഭാഗത്ത് സ്ഥാപിച്ച ജനറേറ്ററിനാണ് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ തീപിടിച്ചത്. വടകര അഗ്നിശമനസേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. കെട്ടിടത്തിലേക്കും ടെക്സ്റ്റൈൽസ് ഷോറൂമിലേക്കും തീപടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ജനറേറ്ററിനു ചുറ്റും കാർഡ്ബോർഡ് പെട്ടികളും മറ്റും കൂട്ടിയിട്ടിരുന്നു. ഞായറാഴ്ച പല സമയത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ ജനറേറ്റർ മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാവാം അപകടത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. പെരുന്നാളി​െൻറ തലേദിവസമായതിനാൽ സ്ഥാപനത്തിൽ വൻതിരക്കും ഉണ്ടായിരുന്നു. തീപിടിച്ചതറിഞ്ഞ് ജീവനക്കാരും കടയിലെത്തിയവരും പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. ആറു ലക്ഷത്തോളം രൂപയുെട നഷ്ടമുണ്ടായതായി കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.