കള്ളനോട്ടടി: ബി.ജെ.പി നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം

കള്ളനോട്ടടി: ബി.ജെ.പി നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം കോഴിക്കോട്: കള്ളനോട്ടടിച്ച കേസില്‍ അറസ്റ്റിലായ ബി.ജെ.പി കയ്പമംഗലം മണ്ഡലം നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് നിശ്ശബ്ദമാവുന്നത് നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തി​െൻറ ഭാഗമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാന്‍ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സംഭവത്തി​െൻറ ഉന്നതതല ബന്ധം അന്വേഷിക്കാതെ പൊലീസ് പ്രതികളുമായി ഷോപ്പുകള്‍ കയറിയിറങ്ങുകയാണ്. കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും അേദ്ദഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.