ഊളേരി മദ്യഷാപ്പ് വിരുദ്ധ സമരപ്പന്തലിൽ സംഘർഷം

ഊളേരി മദ്യഷാപ്പ് വിരുദ്ധ സമരപ്പന്തലിൽ സംഘർഷം പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ ഊളേരിയിൽ വിദേശ മദ്യഷാപ്പ് തുടങ്ങുന്നതിനെതിരെ നടക്കുന്ന സമരപ്പന്തലിൽ ഞായറാഴ്ച വൈകീട്ട് സംഘർഷം. സമരപ്പന്തലിൽ ഉണ്ടായിരുന്ന സ്ത്രീകളുടെ ചിത്രം പകർത്തുന്നത് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. നാലു യുവാക്കൾ വന്ന് ചിത്രം പകർത്തിയെന്നാണ് സമരസമിതി ആരോപിക്കുന്നത്. സംഘത്തിലെ മൂന്നുപേരെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് കൂരാച്ചുണ്ട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഇവർ സമരപ്പന്തലിൽ സ്ത്രീകൾ മാത്രമുള്ളപ്പോൾ വന്ന് വിഡിയോ എടുക്കുന്നത് പതിവാണെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നു. ഊളേരി മദ്യഷാപ്പ് വിരുദ്ധ സമരം ഒരു മാസം പിന്നിട്ടു; രണ്ടാം ഘട്ടത്തിൽ നിരാഹാര സമരം പേരാമ്പ്ര: വിദേശമദ്യഷാപ്പിനെതിരെയുള്ള ഒരു നാടി​െൻറ സഹനസമരം ഒരു മാസം പിന്നിട്ടു. രാപ്പകൽ വ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുകയാണ്. ഇവിടെ കൺസ്യൂമർ ഫെഡി​െൻറ വിദേശമദ്യഷാപ്പാണ് ആരംഭിക്കാൻ ശ്രമിക്കുന്നത്. രണ്ടുതവണ ഷോപ്പിലേക്ക് സ്റ്റോക്കിറക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ആത്മഹത്യഭീഷണി മുഴക്കി പ്രതിരോധിക്കുകയായിരുന്നു. ജില്ല കലക്ടർ യു.വി. ജോസി​െൻറ നിർദേശപ്രകാരം സമരസമിതി ഭാരവാഹികൾ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബിനെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. ഇവരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് ചെയർമാർ പറഞ്ഞത്. ചൊവ്വാഴ്ച വീണ്ടും കലക്ടറെ കാണുമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്നുമാണ് സമരസമിതി ഭാരവാഹികളായ ഇ.ജെ. ദേവസ്യ, ജോബി മ്ലാക്കുഴി എന്നിവർ 'മാധ്യമ'ത്തോട് പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.