കോഴിക്കോട്: കേരള വിജയയാത്രയുടെ ഭാഗമായി കോഴിക്കോെട്ടത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതിതീർഥ മഹാസന്നിധാനം, വിധുശേഖര ഭാരതി സന്നിധാനം എന്നിവരെ തളി ബ്രാഹ്മണ സമൂഹം പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം, തളി വേട്ടക്കൊരുമകൻ ക്ഷേത്രം തുടങ്ങിയവയുടെ നവീകരണ കുംഭാഭിഷേകത്തിന് തുടക്കംകുറിച്ച് ലക്ഷംദീപ പ്രോജ്വലനം നടന്നു. ധൂളി പാദപൂജ, വേദഘോഷം, മംഗളപത്ര സമർപ്പണം, അനുഗ്രഹഭാഷണം എന്നിവയും ഉണ്ടായിരുന്നു. രാത്രി ശാരദ ചന്ദ്രമൗലീശ്വര പൂജ ഭാരതി തീർഥ മഹാസന്നിധാനം നടത്തി. തളിബ്രാഹ്മണ സമൂഹത്തിെൻറ വിദ്യാഭാരതി േവദപാഠശാലയുെട ഉദ്ഘാടനവും ഭാരതിതീർഥ മഹാസന്നിധാനം നിർവഹിച്ചു. പി. ധർമരാജൻ ചെയർമാനും വി.പി. രവി ജനറൽ കൺവീനറും ആർ. രാജഗോപാലകൃഷ്ണൻ ചീഫ് കോഡിനേറ്ററുമായ സ്വാഗതസംഘമാണ് സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.