ഫറോക്ക്: ടാറിങ് കഴിഞ്ഞിട്ട് മാസങ്ങൾ തികയുംമുമ്പ് ഫറോക്ക് -കരുവൻതിരുത്തി റോഡിൽ വീണ്ടും ഗർത്തങ്ങൾ രൂപപ്പെട്ടു. കരുവൻതിരുത്തി റോഡിലെ കോമൺവെൽത്ത് ഓട്ടുകമ്പനിക്ക് സമീപവും ചായിച്ചൻ വളവിലെ സ്വകാര്യ കാർ വർക്ക് ഷോപ്പിനു മുന്നിലുമാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത്. ലക്ഷങ്ങള്‍ െചലവഴിച്ചാണ് മാസങ്ങൾക്കുമുമ്പ് ഫറോക്ക് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ റോഡ് റീ ടാറിങ് നടത്തിയത്. വേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിൽവീണ് അഴുക്കു വെള്ളവും കല്ലുകളും തെറിച്ച് സ്കൂൾ വിദ്യാർഥികളുൾപ്പെടെയുള്ള കാൽനടക്കാർ ചളിയിൽ കുളിക്കുന്നതും പരിക്കേൽക്കുന്നതും പതിവായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടപ്പെടുന്നതും പതിവായിരിക്കയാണ്. നിർമാണം കഴിഞ്ഞ് മാസങ്ങൾ മാത്രം കഴിഞ്ഞ റോഡ് തകര്‍ന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.