താമരശ്ശേരി: സോഷ്യൽ വെൽഫെയർ സൊെസെറ്റിയുടെയും റീജനൽ െഡഫ് സെൻററിെൻറയും ആഭിമുഖ്യത്തിൽ റമദാൻ െഡഫ് സോഷ്യൽ മീറ്റും റിലീഫ് വിതരണവും നടത്തി. ഡെഫ് സെൻററിൽ നടന്ന പരിപാടി താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ളവരുടെ കഴിവുകൾ േപ്രാത്സാഹിപ്പിക്കുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ ഇടപെടലുകൾ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭിന്ന ശേഷിയുള്ളവർക്കുള്ള സർക്കാർ പദ്ധതികൾ എന്ന വിഷയത്തിൽ എം. രാജീവും ആരോഗ്യ ബോധവത്കരണ ക്ലാസിന് എ.എ. ജോർജും നേതൃത്വം നൽകി. പരിപാടിയിൽ അമ്പതോളം ബധിര സഹോദരങ്ങൾക്കുള്ള റിലീഫ് കിറ്റ് വിതരണവും ഉന്നത വിജയം നേടിയ ബധിര വിദ്യാർഥികൾക്ക് അനുമോദനവും സഹായധന വിതരണവും നടന്നു. എസ്.ഡബ്ല്യു.എസ് പ്രസിഡൻറ് വി.പി ഉസ്മാൻ അധ്യക്ഷഹത വഹിച്ചു. സി. ഹുസൈൻ, സുബൈർ വെഴുപ്പൂർ, ഫിറോസ് കച്ചേരിയിൽ, ടി. നജീബ് റാൻ, വി.സി ഹുസ്ന, എം.കെ സുബൈർ, സുരേന്ദ്രൻ പുതുപ്പാടി, മുജീബ് അടിവാരം, റിയാസ് കൊടുവള്ളി, എം.കെ മുഹമ്മദലി എന്നിവർ സംസാരിച്ചു. എസ്.ഡബ്ല്യു.എസ് സെക്രട്ടറി ഉസ്മാൻ പി. ചെമ്പ്ര സ്വാഗതവും െഡഫ് സെൻറർ കോഓഡിനേറ്റർ പി. അബ്്ദുറഹിമാൻ നന്ദിയും പറഞ്ഞു. ആഭരണ നിർമാണ തൊഴിലാളി യൂനിയൻ കൺവെൻഷൻ താമരശ്ശേരി: കൊടുവള്ളി ആഭരണ നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ വി.പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. കെ.സി വിജയൻ അധ്യക്ഷനായി. കൊടുവള്ളി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു ക്ഷേമനിധി ബോർഡ് ചെയർമാന് ഉപഹാരം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് ഉപഹാരവും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജില്ല സെക്രട്ടറി കെ. ജയരാജൻ, കെ. ബാബു, ഒ.പി ശ്രീധരൻ എന്നിവർ സംസാരിച്ചു. ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉയർത്തണമെന്നും പ്രായാധിക്യംകൊണ്ട് അംഗമാവാൻ കഴിയാത്ത തൊഴിലാളികൾക്ക് പെൻഷൻ നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. വി.എസ് സുജേഷ് സ്വാഗതവും എം. ജിജീഷ് കുമാർ നന്ദിയും പറഞ്ഞു. photo TSY Deaf programme - anumodanam -Thahasildar+ VC.Husna(1) താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസെറ്റിയുടെയും റീജനൽ െഡഫ് സെൻററിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രതിഭകളായ വിദ്യാർഥികളെ തഹസിൽദാർ സി. മുഹമ്മദ് റഫീഖ് അനുമോദിക്കുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു താമരശ്ശേരി: കൊടുവള്ളി ബി.ആർ.സി പരിധിയിലുള്ള സ്കൂളുകളിലെ ഭിന്നശേഷിക്കാരായ ഓർത്തോ വിഭാഗം കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ബി.പി.ഒ വി.എം മെഹറലി ഉദ്ഘാടനം ചെയ്തു. കെ. റുബീന, എം. സലീന, എൻ. സുമംഗല, കെ. ഖദീജ എന്നിവർ സംസാരിച്ചു. സി.കെ. സദാനന്ദൻ സ്വാഗതവും ഇ.കെ. ഖദീജ നന്ദിയും പറഞ്ഞു. ഡോ. പി.കെ. ഹരിദാസെൻറ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി വിദ്യാർഥികൾ പരിശോധനക്കായ് എത്തി. അസ്ഥിരോഗമുള്ള വിദ്യാർഥികൾക്കുള്ള ഉപകരണങ്ങൾ അടുത്ത മാസം മുതൽ വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് ബി.ആർ.സി ക്യാമ്പിൽ പങ്കെടുത്ത കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട 59 വിദ്യാർഥികൾക്കാണ് ഉപകരണങ്ങൾ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.