കോഴിക്കോട്: വിജയമുറപ്പിച്ച് പിന്നീട് പരാജയത്തിലേക്ക് വഴുതിയ ഫുട്ബാൾ ടീം പോലെയായിരുന്നു ഞായറാഴ്ച. പെരുന്നാളെന്ന് ഉറപ്പിച്ച് സാധനങ്ങളെല്ലാം വാങ്ങിവെച്ചിരുന്നു. ഫിത്ർ സകാത്തിനുള്ള അരി കെട്ടിവെച്ച്, വാട്സ്ആപ്പിൽ ഇൗദാശംസ കൈമാറാൻ കാത്തിരുന്നതാണ്. എന്നാൽ, ശവ്വാൽ പിറ കാണാതിരുന്നതോടെ പെരുന്നാൾ സന്തോഷം തിങ്കളാഴ്ചത്തേക്ക് വഴിമാറി. ശവ്വാൽ പിറന്നെങ്കിലും മഴക്കാറും മറ്റുംകൊണ്ട് പിറ കാണാൻ കഴിഞ്ഞില്ലെന്നാണ് പലരും കരുതുന്നത്. തെരുവുകളിൽ ഞായറാഴ്ച തിരക്ക് നന്നേ കുറവായിരുന്നു. ഞായറാഴ്ച അവധി ദിവസമാണെങ്കിലും പെരുന്നാൾ തലേന്ന് ആയതിനാൽ വസ്ത്രക്കടകളും മറ്റും തുറന്നിരുന്നു. എന്നാൽ, സാധനങ്ങൾ വാങ്ങാൻ എത്തിയവർ കുറവായിരുന്നു. മിഠായിതെരുവ്, പാളയം, കോയൻകോ ബസാർ എന്നിവിടങ്ങളിലൊന്നും വലിയ തിരക്ക് അനുഭവപ്പെട്ടില്ല. കനത്തമഴയും കൂടിയായപ്പോൾ നനഞ്ഞ പെരുന്നാൾ തലേന്നായി. ആളുകൾ പുറത്തിറങ്ങാൻതന്നെ മടിച്ചു. എന്നാൽ, വാങ്ങിയ വസ്ത്രങ്ങൾ മാറ്റാനും മറ്റുമുള്ളവർക്ക് പെരുന്നാളിനുമുമ്പ് ഒരുദിവസംകൂടി ലഭിച്ചത് ആശ്വാസമായി. എന്നാൽ, കോഴി, ബീഫ് കടകൾ സജീവമായിരുന്നു. മാസപ്പിറവി കണ്ട ശേഷം മാത്രം ഇവ വാങ്ങാമെന്ന് പലരും തീരുമാനിച്ചതാണ് ഇതിന് കാരണം. നഗരത്തിലെ മാവൂർ റോഡ്, ശ്രീകണ്ഠേശ്വരം റോഡ്, കല്ലുത്താൻ കടവ്, പുതിയറ, പുതിയബസ്സ്റ്റാൻഡിന് മുൻവശം എന്നിവിടങ്ങളിലെല്ലാം രാവിലെ മുതൽ വെള്ളംനിറഞ്ഞത് ഗതാഗതത്തിനും പ്രയാസമുണ്ടാക്കി. മഴക്കുമുേമ്പ ഒാവുചാലുകൾ നന്നാക്കാത്തതാണ് വെള്ളക്കെട്ടിന് വഴിയൊരുക്കിയത്. ഇതിന് പരിഹാരമായി മാവൂർ റോഡിൽ രണ്ടുവർഷം മുമ്പ് ആരംഭിച്ച ഒാവുചാൽ പ്രവൃത്തി പൂർത്തിയാവാത്തതും തിരിച്ചടിയായി. ബസുകളിലും തിരക്ക് കുറവായിരുന്നു. photo pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.