ജി. ജയ്ദേവ് കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ

തിരുവനന്തപുരം: മാനന്തവാടി എ.സി.പി ജി. ജയ്ദേവിനെ കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണറായി നിയമിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവായി. പി.ബി. രാജീവിനെ മാറ്റിയാണ് ജയ്ദേവിനെ ഡെപ്യൂട്ടി കമീഷണർ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. പകരം പി.ബി. രാജീവിന് മാനന്തവാടി എ.സി.പിയുടെ ചുമതല നൽകിയിട്ടുണ്ട്. നേരത്തേ കോഴിക്കോട് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് ജില്ല നേതൃത്വത്തി‍​െൻറ സമ്മർദത്തെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ ജെ. ജയനാഥിനെ സർക്കാർ സ്ഥലംമാറ്റിയിരുന്നു. നോർത്ത് ട്രാഫിക് സോൺ എസ്.പി കെ.പി. ഫിലിപ്പിനെ എം.എസ്.പി കമാൻഡൻറ് ആയും കെ.എസ്.ഇ.ബി വിജിലൻസ് ഓഫിസറായിരുന്ന സക്കറിയ ജോർജിനെ കോസ്റ്റൽ പൊലീസ് എ.ഐ.ജിയായും നിയമിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.