പേരാമ്പ്ര: വടക്കൻ മേഖലകളിലെ വൈദ്യുതി പദ്ധതികളുടെ നിർമാണ പുരോഗതി മന്ത്രി എം.എം. മണിയുടെ സാന്നിധ്യത്തിൽ വിലയിരുത്തി. കക്കയം ഐ.ബിയിൽ നടന്ന യോഗത്തിൽ കക്കയം മിനി ജലവൈദ്യുതി പദ്ധതി ഡിസംബറിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചു. കണ്ണൂർ പഴശ്ശി, ചാത്തങ്കോട്ട് നട, ചെമ്പുകടവ്, കൂവാറംതോട്, നരിപ്പുഴ, വള്ളംതോട്, ഒലിക്കൽ തുടങ്ങി 50 മെഗാവാട്ട് പദ്ധതികൾ 2020ഒാടെ പൂർത്തീകരിക്കാനും തീരുമാനമായി. കക്കയത്തെ നിർദിഷ്ട ഹൈഡൽ ടൂറിസം പദ്ധതിയും വിലയിരുത്തി. 1978ൽ പൂർത്തീകരിച്ച കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ നവീകരണം സംബന്ധിച്ചും ചർച്ചയായി. വൈദ്യുതി ബോർഡ് ചെയർമാൻ ഇളങ്കോവൻ, സിവിൽ കൺസ്ട്രക്ഷൻ ചീഫ് എൻജിനീയർ ഈശ്വർ നായ്ക്, പി.ഇ.ഡി. ചീഫ് എൻജിനീയർ ഭുവനേന്ദ്ര പ്രസാദ്, മന്ത്രിയുടെ പി.എ എം.ജി. സുരേഷ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കക്കയം പവർഹൗസും ഡാമും മന്ത്രി സന്ദർശിച്ചു. കക്കയം മിനി ജല പദ്ധതി അവസാനഘട്ടത്തിൽ പേരാമ്പ്ര: കക്കയം മിനി ജലവൈദ്യുതി പദ്ധതിയുടെ പ്രവൃത്തി അവസാനഘട്ടത്തിൽ. നിലവിലുള്ള 100 മെഗാവാട്ട് പദ്ധതിയിൽനിന്ന് പുറംതള്ളുന്ന വെള്ളം ഉപയോഗിച്ചാണ് മൂന്ന് മെഗാവാട്ട് ഉൽപാദനശേഷിയുള്ള മിനി പദ്ധതി പ്രവർത്തിക്കുക. 30.3 കോടി രൂപ ചെലവിലാണ് ഈ പദ്ധതി പൂർത്തീകരിക്കുക. നൊച്ചിപ്പാടം കൺസ്ട്രക്ഷൻസാണ് പദ്ധതിയുടെ സിവിൽ വർക്ക് ഏറ്റെടുത്തിട്ടുള്ളത്. കിർലോസ്കർ ബ്രദേഴ്സ് ആണ് പദ്ധതിയുടെ ഇലക്ട്രിക്കൽ പ്രവൃത്തി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.