റെയിൽവേ സ്​റ്റേഷനിലെ ടാക്​സി ബൂത്തിനായുള്ള കാത്തിരിപ്പിന്​ വിട

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ടാക്സി ബൂത്തിനായി കാത്തിരിപ്പിന് വിട. പുതുതായി സ്ഥാപിച്ച ടാക്സി ബൂത്ത് വെള്ളിയാഴ്ച്ച ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷനിലെ ടാക്സി ബൂത്തിനായി കാത്തിരിപ്പ് നീളുന്നെന്ന് മാധ്യമം കഴിഞ്ഞ ആഴ്ച വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്ന് അധികൃതരുെട ഭാഗത്തുനിന്ന് നടപടികൾ വേഗത്തിലാക്കി കഴിഞ്ഞ തിങ്കളാഴ്ചയാണ് ബൂത്ത് സ്ഥാപിക്കാനുള്ള അനുമതിക്ക് ഉത്തരവായത്. ഇൗ വർഷം ജനുവരിയിലായിരുന്നു ടാക്സി യൂനിയൻ ബൂത്തിനായി അപേക്ഷിച്ചത്. എന്നാൽ, റെയിൽവേ സ്ഥലത്ത് ബൂത്ത് നിർമിക്കുന്നതിന് പാലക്കാട് ഡിവിഷ​െൻറ അനുമതി ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു. ബൂത്ത് നിർമിക്കാൻ സ്പോൺസെറ സംഘടിപ്പിച്ച് അപേക്ഷ നൽകിയിട്ടും അനുമതി വൈകിയത് യൂനിയനെ വിഷമത്തിലാക്കിയിരുന്നു. ലയൺസ് ക്ലബ് ഒാഫ് കാലിക്കറ്റ് സിൽവർ ഹിൽസാണ് ബൂത്ത് സ്പോൺസർ ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ െറയിൽവേ സ്റ്റേഷൻ മാനേജർ ജോസ്ഫ് മാത്യു, റെയിൽവേ സ്റ്റേഷൻ ടാക്സി യൂനിയൻ സെക്രട്ടറി പി.കെ. ബിജു പാലത്ത്, പ്രസിഡൻറ് അഡ്വ. എം. രാജൻ, മണപ്പുറം ഗ്രൂപ് ഒാഫ് കമ്പനീസ് ചെയർമാൻ വി.പി. നന്ദകുമാർ, ലയൺസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. റെയിൽവേ ടാക്സി ബൂത്തിനായുള്ള വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായ സേന്താഷത്തിലാണ് ഡ്രൈവർമാർ. മഴക്കാലമാരംഭിച്ചതോെട ബൂത്ത് സൗകര്യമില്ലാത്തതിനാൽ ഡ്രൈവർമാർ വലിയ കഷ്ടത്തിലായിരുന്നു. ഇവർക്ക് മഴ കൊള്ളാതെ നിൽക്കാൻ ഒരു സൗകര്യവുമില്ലായിരുന്നു. ടാക്സി സ്റ്റാൻഡിൽ ഫോൺ വെക്കുന്നതിനും രജിസ്റ്റർ പുസ്തകം സൂക്ഷിക്കുന്നതിനും ചെറിയൊരു ഇരുമ്പുകൂടുമാത്രമാണ് ഇത്രയുംകാലം ഉണ്ടായിരുന്നത്. പുതിയ ബൂത്തിൽ ഒരാൾക്ക് നിൽക്കാനും ഫോൺ വെക്കാനുമുള്ള സൗകര്യമുണ്ട്. photo: ab 05
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.