ചിറ്റമ്മ നയം പേറി ഇൗസ്​റ്റ്​ഹിൽ ഗവ. ഹയർ സെക്കൻഡറിയിലെ ഹൈസ്​കൂൾ വിദ്യാർഥികൾ

കാരപ്പറമ്പ്: വിജയത്തിൽ 100 ശതമാനം നേടിയിട്ടും ആദിവാസി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനോട് അധികൃതർക്ക് ചിറ്റമ്മ നയം. ഇൗസ്റ്റ്ഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുട്ടികളും അധ്യാപകരും ദുരിതമനുഭവിക്കുന്നത്. ലക്ഷങ്ങൾ മുടക്കി പ്ലസ് ടു വിഭാഗം ഹൈടെക് ആക്കി മേനി നടിക്കുേമ്പാൾ 27 ട്രൈബൽ വിദ്യാർഥികൾ ഉൾപ്പെടെ 58 പേർ പഠിക്കുന്ന ഹൈസ്കൂൾ ബ്ലോക്കി​െൻറ മേൽഭാഗം പൊളിഞ്ഞടർന്ന് ചോർെന്നാലിക്കുകയാണ്. കുട്ടികളുെട തലയിൽ ഏതു നിമിഷവും അടർന്നുവീഴാൻ നിൽക്കുകയാണ് സിമൻറ് തേപ്പ്. ഉച്ചഭക്ഷണം പാകംചെയ്യാൻ അടുക്കളയില്ല. അഞ്ചടി വീതിയുള്ള ഒരു ചായ്പ്പിലാണ് ഭക്ഷണം വേവിച്ചെടുക്കുന്നത്്. കോർപറേഷൻ 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്ലസ് ടു വിഭാഗത്തിനും ഉപയോഗപ്പെടണമെന്ന നിർബന്ധബുദ്ധിയിൽ അതും നടപ്പായില്ല. പണിയർ, മുതുവൻ, കാടർ വിഭാഗത്തിൽപ്പെടുന്ന 27 ആദിവാസി കുട്ടികൾക്ക് ഭക്ഷണമല്ലാതെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനുള്ള ഒന്നും ഇൗ സ്കൂളിലില്ല. ഒരു സ്പെഷൽ ടീച്ചർപോലും ഇവിടെയില്ല. തങ്ങൾക്ക് കളിക്കണമെന്ന് വിദ്യാർഥികൾ പറയുന്നതല്ലാതെ അതിനുള്ള സൗകര്യമില്ല. വികസനം മുഴുവൻ ഹയർ സെക്കൻഡറിയിലേക്ക് പോവുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു. ഭക്ഷണ സാധനങ്ങൾ സുക്ഷിക്കാൻ സ്റ്റോറില്ല. ടീച്ചേഴ്സ് റൂമിലും മറ്റുമാണ് ഭക്ഷണസാധനം സൂക്ഷിക്കുന്നത്. വിദ്യാർഥികൾക്ക് സുരക്ഷിതമായ രീതിയിൽ ഭക്ഷണമുണ്ടാക്കാൻ സൗകര്യങ്ങൾ തേടുകയാണ് ബന്ധപ്പെട്ടവർ. മൂന്ന് കല്ല് കൂട്ടിവെച്ചാണ് അടുപ്പൊരുക്കിയത്. സ്കൂളി​െൻറ സൗകര്യക്കുറവുമൂലം പ്രീമെട്രിക് സ​െൻററുകളിലേക്ക് കുട്ടികളെ എത്തിക്കാനും പ്രയാസപ്പെടുകയാണ്. ഒരേ കോമ്പൗണ്ടിൽ വിരോധാഭാസമായാണ് ഹൈസ്കൂളും ഹയർ സെക്കൻഡറിയും നിലനിൽക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.