കോഴിക്കോട്: മെഡിക്കൽ കോളജിൽ കനിവൊഴുകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കനിവ് ചാരിറ്റബ്ൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങിയിട്ട് 12 വർഷം. രോഗികൾക്കാവശ്യമായ സേവനവുമായി 12 സ്ഥിരം സേവനഭടന്മാരും നൂറോളം കരുതൽ വളൻറിയർമാരുമാണ് കനിവിനുകീഴിൽ സജീവമായി പ്രവർത്തിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും മൂന്നുപേരുടെ സേവനവുമുണ്ടാവും. ആശുപത്രിയിലെ രോഗികൾക്കും അർഹരായ രോഗികൾക്ക് വീട്ടിലുപയോഗിക്കുന്നതിനും ആവശ്യമായ സ്ട്രക്ചർ, വാക്കർ, എയർബെഡ് തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇതു കൂടാതെ പ്രതിമാസം ഒന്നരലക്ഷത്തിെൻറ സൗജന്യ മരുന്നു വിതരണവും ദിവസവും രണ്ടു നേരം 700 പേർക്ക് ഭക്ഷണവും നൽകുന്നു. വൃക്കരോഗികൾ, ഹൃദ്രോഗികൾ, അർബുദരോഗികൾ എന്നിവർക്കാണ് മരുന്നുവിതരണത്തിൽ മുൻഗണന കൊടുക്കുന്നത്. റമദാനിൽ നൂറുകണക്കിനാളുകൾക്കാണ് നോമ്പുതുറക്കുന്നതിനുള്ള ഭക്ഷണം നൽകുന്നത്. കനിവ് ട്രസ്റ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ അഞ്ചാം നില ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനകാലയളവിൽ മെഡിക്കൽ കോളജിലെ ആറു വാർഡുകൾ 60 ലക്ഷം ചെലവഴിച്ച് നവീകരിച്ചിട്ടുണ്ട്. ട്രസ്റ്റിനു കീഴിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി വിമൻസ് വിങ്, മെഡിക്കൽ വിദ്യാർഥികളുടെ ഹെൽപിങ് ഹാൻഡ്സ് തുടങ്ങിയവയും 24 മണിക്കൂറും സൗജന്യ സേവനം ലഭിക്കുന്ന ആംബുലൻസും പ്രവർത്തിക്കുന്നുണ്ട്. ജില്ലയുടെ മലയോര പ്രദേശമായ താമരശ്ശേരി കട്ടിപ്പാറയിൽ പത്തേക്കർ സ്ഥലത്തായി പുനരധിവാസകേന്ദ്രം, ഡിഅഡിക്ഷൻ സെൻറർ തുടങ്ങിയവ സ്ഥാപിക്കാനൊരുങ്ങുകയാണ് ഈ ട്രസ്റ്റ്. ചെയർമാൻ വി.പി. ബഷീർ, ജനറൽ സെക്രട്ടറി അബ്ദുല്ലക്കോയ കണ്ണങ്കടവ് എന്നിവരുടെ നേതൃത്വത്തിലാണ് കനിവിെൻറ പ്രവർത്തനങ്ങൾ മുന്നോട്ടുപോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.