മതഗ്രന്ഥങ്ങളുടെ ശരിയായ പഠനം കാലഘട്ടത്തിെൻറ ആവശ്യം- ^സ്വാമി ചിദാനന്ദപുരി

മതഗ്രന്ഥങ്ങളുടെ ശരിയായ പഠനം കാലഘട്ടത്തി​െൻറ ആവശ്യം- -സ്വാമി ചിദാനന്ദപുരി മതഗ്രന്ഥങ്ങളുടെ ശരിയായ പഠനം കാലഘട്ടത്തി​െൻറ ആവശ്യം- -സ്വാമി ചിദാനന്ദപുരി താമരശ്ശേരി: മതഗ്രന്ഥങ്ങളുടെ ആന്തരിക അർഥങ്ങൾ മനസ്സിലാക്കാതെ ബാഹ്യാർഥങ്ങൾ മാത്രം പഠിക്കുന്നതാണ് തീവ്രവാദികളെയും ഭീകരവാദികളെയും സൃഷ്ടിക്കുന്നതെന്ന് വേദപുരാണ പണ്ഡിതനും കൊളത്തൂർ അദ്വൈതാശ്രമ അധിപനുമായ സ്വാമി ചിദാനന്ദപുരി. അല്ലാമ ഇക്ബാൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യകുലത്തിനുമുഴുവൻ പ്രയോജനപ്പെടുന്ന അറിവുകൾ നിറച്ചിരിക്കുന്ന േശ്രഷ്ഠമായ മതഗ്രന്ഥങ്ങളുടെ ആന്തരികാർഥം ഉപാസനകളിലൂടെയും മത ആചാര്യന്മാരിലൂടെയും മാത്രേമ പഠിച്ചെടുക്കാനാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കോങ്ങാട് അധ്യക്ഷത വഹിച്ചു. ഷമീർ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. എ.കെ. ലത്തീഫ്, പി.സി. നാസർ, കെ.പി. ശിവദാസൻ, എം. മുഹമ്മദ്, സുബൈർ വെഴുപ്പൂർ, എ.പി. സമദ് എന്നിവർ സംസാരിച്ചു. ജലീൽ തച്ചംപൊയിൽ സ്വാഗതവും വി.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.