ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു^ ആർ.എസ്.പി(ലെനിനിസ്​റ്റ്​)

ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു- ആർ.എസ്.പി(ലെനിനിസ്റ്റ്) കോഴിക്കോട്: സംസ്ഥാനത്ത് ഉദ്യോഗസ്ഥ മേധാവിത്വം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെെട്ടന്ന് ആര്‍.എസ്.പി (ലെനിനിസ്റ്റ്) സംസ്ഥാന നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഒരു കൊല്ലം കഴിഞ്ഞിട്ടും സര്‍ക്കാർ പ്രവര്‍ത്തനം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. കൂടാതെ ക്രമസമാധാനത്തിലും ആരോഗ്യ പരിപാലനത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊള്ളക്കെതിരെ ജൂലൈ ഏഴിന് ജില്ലകളില്‍ പ്രതിഷേധ പരിപാടി നടത്തും. പാര്‍ട്ടി രണ്ടാം സംസ്ഥാന സമ്മേളനം ആഗസ്റ്റില്‍ കണ്ണൂരില്‍ നടത്തും. ഒരു വര്‍ഷമായി എൽ.ഡി.എഫ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന തങ്ങളെ മുന്നണിയും സര്‍ക്കാറും കാര്യമായി പരിഗണിക്കുന്നില്ല. വിവിധ ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കും പാര്‍ട്ടിക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, അസിസ്റ്റൻറ് സെക്രട്ടറി ബെന്നി ചെറിയാന്‍ , ട്രഷറര്‍ എം. സതീഷ് കുമാര്‍, മേഴ്‌സി വര്‍ക്കി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.