കോഴിക്കോട്: പുസ്തകവായന വീണവായനപോലെ ആനന്ദദായകമായ അനുഭവമാണെന്ന് എഴുത്തുകാരൻ കൽപറ്റ നാരായണൻ. റഹ്മാനിയ വി.എച്ച്.എസ് നാഷനൽ സർവിസ് സ്കീം യൂനിറ്റിെൻറ വായന വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവിതരചനയിൽ സമ്മാനാർഹരായ ഫാത്തിമ റില, രിഫ ഗഫൂർ, റൈഹാന എന്നിവർക്കുള്ള ഉപഹാരങ്ങളുടെ വിതരണവും എൻ.എസ്.എസ് യൂനിറ്റ് പങ്കാളിത്ത ഗ്രാമത്തിൽ സ്ഥാപിക്കുന്ന ഹോം ലൈബ്രറിയുടെ പ്രഖ്യാപനവും അദ്ദേഹം നടത്തി. പ്രിൻസിപ്പാൾ കെ.പി. ആഷിക്ക്, പി.ടി.എ പ്രസിഡൻറ് ബിജു മേൽപ്പള്ളി, വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് കൽപറ്റ നാരായണനെ പൊന്നാടയണിയിച്ചു. പ്രോഗ്രാം ഒാഫിസർ എം.ടി. അബ്ദുൽ മജീദ്, സി. ഷാഹിദ്, സി.പി. യൂനുസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.