മാമ്പുഴ മലിനീകരണം: 28ന്​ പ്രതിഷേധ സംഗമം

കോഴിക്കോട്: മാമ്പുഴയുടെ ഭാഗമായ ഒളവണ്ണ പെരിെങ്കാല്ലൻതോട്, കുറ്റിക്കാട്ടൂർ സർവിസ് സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ മാമ്പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ജൂൺ 28ന് വൈകിട്ട് അഞ്ചിന് പാലാഴി ഹൈലൈറ്റ് ജങ്ഷനിലാണ് പരിപാടി. പെരിങ്കല്ലൻ തോട്ടിൽ ഇ കോളിഫോം ബാക്ടീരിയ അധിക തോതിൽ ഉള്ളതായ സി.ഡബ്ല്യു.ആർ.ഡി.എം റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നൽകിയിരുന്നു. ഇത് തൊട്ടടുത്ത കിണറുകളെയും ബാധിക്കുന്നതിനാൽ ഒളവണ്ണ പഞ്ചായത്തിൽ മഞ്ഞപ്പിത്തബാധയും രൂക്ഷമാണ്. മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. കെ.പി. ആനന്ദൻ, എൻ.വി. ബാലൻ നായർ, കെ.പി. സന്തോഷ്,കെ.കെ. ഷെയ്ക്ക് മുഹമ്മദ്, പി.എം. ബാലകൃഷ്ണൻ, എൻ. ചന്ദ്രൻ, കെ. മേനാജ്, പി. കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.