കോഴിക്കോട്: പനിക്കെതിരെ ജാഗ്രത നിർദേശങ്ങളും പ്രതിരോധ മരുന്ന് വിതരണവുമായി കാലിക്കറ്റ് ഒാർഫനേജ് എൽ.പി സ്കൂൾ വിദ്യാർഥികൾ. സ്കൂൾ ആരോഗ്യവേദി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ ഭാഗമായി നല്ലളം ജയന്തി റോഡ് പ്രദേശത്ത് വീടുകൾ കയറി ലഘുലേഖകൾ വിതരണം ചെയ്തു. ഹോമിയോ പ്രതിരോധ മരുന്നും നൽകി. വ്യക്തിശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും ദിനചര്യയുടെ ഭാഗമാക്കിയാൽ മഴക്കാല രോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാൻ കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രധാനാധ്യാപകൻ എൻ.സി. അബ്ദുല്ലക്കുട്ടി പറഞ്ഞു. സ്കൂൾ ആരോഗ്യവേദി കൺവീനർ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സി. സിറാജ് നന്ദിയും പറഞ്ഞു. ധന്യ വിജയൻ, പി.എ. ഫസീല എന്നിവർ നേതൃത്വം നൽകി. photo calicut orphanage lp school മഴക്കാല രോഗങ്ങൾക്കെതിരെ കാലിക്കറ്റ് ഒാർഫനേജ് എൽ.പി സ്കൂൾ സംഘടിപ്പിച്ച ബോധവത്കരണം പ്രധാനാധ്യാപകൻ എൻ.സി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.