ബേപ്പൂർ തുറമുഖത്തെ കൂലിത്തർക്കം, മന്ത്രിതലചർച്ചയിൽ പരിഹാരമായില്ല

ബേപ്പൂർ: ബേപ്പൂർ തുറമുഖത്തെ കണ്ടെയ്നർ ഇറക്കലുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ കൂലി വർധനവിനെച്ചൊല്ലിയുള്ള തർക്കപരിഹാരത്തിന് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത ചർച്ചയും ഫലം കണ്ടില്ല. കെണ്ടയ്നർ വാർഫിൽ ഇറക്കുന്നതിനും സ്റ്റീവ് ഡോർ വർക്കിനും ഒന്നിച്ച് ഒരു കൂലി നിശ്ചയിക്കണമെന്ന് തൊഴിലാളി യൂനിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ നൽകുന്ന 249 രൂപയിൽ നിന്ന് 40 ശതമാനം വർധന നടപ്പാക്കി 350 രൂപയാക്കി നിജപ്പെടുത്താമെന്നും ഒരു വർഷം വരെ ഇതേരീതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി പിന്നീട് ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്നും മന്ത്രി നിർദേശിച്ചു. ഇക്കാര്യം അംഗീകരിക്കാൻ തൊഴിലാളി നേതാക്കൾ വിസമ്മതിച്ചതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. കെണ്ടയ്നറുകൾ വാർഫിൽ ഇറക്കിവെക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ സൗകര്യം ഇല്ലാത്ത കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ആകെയുള്ള 310 മീറ്റർ വാർ ഫിൽ 200- മീറ്ററും കെണ്ടയ്നർ ഇറക്കിവെക്കാനാണ് ഉപയോഗിക്കുന്നത്. ഇതുകാരണം ബാർജിലും ഉരുവിലും മറ്റുമായി സ്ഥിരമായെത്താറുള്ള ചരക്കുകൾ ഇറക്കിവെക്കാൻ ബുദ്ധിമുട്ടുണ്ട്. കെണ്ടയ്നർ ഷിപ്പി​െൻറ തുടർച്ചയായ വരവിനെ തൊഴിലാളികൾ എതിർക്കുന്നില്ല. പേക്ഷ, നിലവിലെ ജോലി നഷ്ടപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കരുത് എന്നും തൊഴിലാളി യൂനിയനുകൾ മന്ത്രിയോടാവശ്യപ്പെട്ടു. ഇതിന് തുറമുഖത്ത് അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും വാർഫ് നീളം കൂട്ടുന്ന പദ്ധതി നടപ്പാക്കാമെന്നും മന്ത്രിതല ചർച്ചയിൽ ധാരണയായി. എന്തായാലും തുറമുഖത്ത് കെണ്ടയ്നർ ഇറക്കലുമായി ബന്ധപ്പെട്ട തർക്കം നീളുകയാണെങ്കിൽ ഷിപ്പുകളുടെ ബേപ്പൂരിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലാകും. ചർച്ചയിൽ വി.കെ.സി. മമ്മത്കോയ എം.എൽ.എ, പോർട്ട് ഡയറക്ടർ അജിത് പാട്ടീൽ, തുറമുഖ പ്രിൻസിപ്പൽ െസക്രട്ടറി പി.എച്ച്. കുര്യൻ, ബേപ്പൂർ പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ.അശ്വനി പ്രതാപ് ,കോസ്റ്റൽ ഷിപ്പിങ് മാനേജർ മൂസാ അനസ്, ട്രേഡ് യൂനിയൻ നേതാക്കളായ ടി. മൊയ്തീൻകോയ, യു. പോക്കർ, എ.ഇ. മാത്യു, എൻ. അനിൽകുമാർ, പി. ഷംസുദ്ദീൻ, പി. നവാസ്, ടി.പി. സലിം, യു. ബാബു, കെ. അജയൻ, കെണ്ടയ്നർ ട്രാൻസ്പോർട്ട് ഏജൻറുമാർ, ഷിപ്പിങ് ഏജൻറുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.