നടുത്തുരുത്തിയിൽ പുതിയ പാലം എം.എൽ.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു അത്തോളി: തലക്കുളത്തൂർ-എലത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടുത്തുരുത്തി പുഴക്ക് കുറുകെ പാലം നിർമാണവുമായി ബന്ധപ്പെട്ട പഠനത്തിനായി എ.കെ. ശശീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ബജറ്റിൽ ഇൗ പാലത്തിനായി 20 കോടി രൂപ അനുവദിച്ചിരുന്നു. അപ്രോച്ച് റോഡടക്കം 260 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. ഇതിെൻറ പ്ലാനിന് അംഗീകാരമായി. 75 മീറ്റർ നീളത്തിൽ പാലത്തിെൻറ ഒാരോ ഭാഗത്തും അപ്രോച്ച് റോഡും നിർമിക്കും. 12 മീറ്റർ നീളമാണ് പാലത്തിെൻറ വീതി. നിർമാണത്തിന് മുേമ്പ അപ്രോച്ച് റോഡിനുവേണ്ടി സ്ഥലങ്ങൾ വിട്ടുകിേട്ടണ്ടതുണ്ട്. കൂടാതെ സ്ഥലം കണ്ടെത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനും യോഗം വിളിച്ച് അനുമതി വാങ്ങണം. എം.എൽ.എക്കൊപ്പം പൊതുമരാമത്ത് റോഡ്-പാലം വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ വിനീതൻ, എക്സി. എൻജിനീയർ ആർ. സിന്ധു, തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ, വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. കൃഷ്ണൻകുട്ടി, ടി.പി. വിജയൻ, വി. വിചിത്രൻ, കെ. ചന്ദ്രൻ നായർ എന്നിവരും ഉണ്ടായിരുന്നു. നബികീർത്തനസമ്മേളനം കോഴിക്കോട്: അഹ്മദിയ്യാ മുസ്ലിം ജമാഅത്തിെൻറ വനിതവിഭാഗം ലജ്നാ ഇമാഇല്ലാഹിെൻറ നേതൃത്വത്തിൽ വായനദിനവും നബികീർത്തനയോഗവും നടത്തി. പി.എ. സജ്ന മുഹസിൻ അധ്യക്ഷത വഹിച്ചു. ടി. മൻസൂറ മുനവർ, സലീന സത്താർ, ഇ. സഹീർ ബുഷറ, ടി. സജിയ്യ, സി.കെ. ജസീല, സി. നുസ്റത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.