വടകര: പട്ടികജാതി വികസന വകുപ്പിെൻറ കീഴിൽ അഴിയൂരിൽ പ്രവർത്തിക്കുന്ന മോഡൽ െറസിഡൻഷ്യൽ സ്കൂൾ പൂട്ടിയതോടെ വിദ്യാർഥികളുടെ ഭാവിയും അവതാളത്തിലായി. കുട്ടികളെ മറ്റു ജില്ലകളിലെ സ്കൂളുകളിലേക്ക് മാറ്റിയെങ്കിലും പൊരുത്തപ്പെടാൻ കഴിയാതെ പലരും പഠനം നിർത്തി. ഇക്കഴിഞ്ഞ മേയ് 31നാണ് അഴിയൂർ സ്കൂൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഇറക്കിയത്. ഇതോടെ, ഇവിടെയുള്ള 106 വിദ്യാർഥികളെയും കാസർകോട് -വെള്ളച്ചാൽ, തൃശൂർ- വടക്കാംഞ്ചേരി, എറണാകുളം-കീഴ്മാട് എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് മാറ്റി. ഇവരിൽ 20 വിദ്യാർഥികൾ ടി.സി വാങ്ങി സാധാരണ വിദ്യാലയങ്ങളിൽ പഠനം തുടങ്ങി. എന്നാൽ, അട്ടപ്പാടിയിൽ നിന്നുള്ള ആറ് വിദ്യാർഥികൾ മറ്റ് വിദ്യാലയങ്ങളിൽ പോയില്ല. വടക്കാഞ്ചേരിയിൽ സൗകര്യമില്ലാത്തതിെൻറ പേരിൽ തിരിച്ചയച്ച 10 കുട്ടികൾ പഠനം നിർത്തി. പുതിയ സ്ഥലത്ത് റാഗിങ്ങിനിരയാവുകയാണെന്നതിനാൽ പലരും ടി.സി വാങ്ങി വീട്ടിലേക്ക് മടങ്ങി. അട്ടപ്പാടിയിൽനിന്നുള്ള കുട്ടികളാണ് അഴിയൂരിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും. തീർത്തും പാവപ്പെട്ട ഇത്തരം വിദ്യാർഥികളിൽ 20 പേരെങ്കിലും പഠനം നിർത്തിയെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. സ്കൂൾ പൂട്ടിയനടപടിക്കെതിരെ രക്ഷിതാക്കളിൽ നിന്നു മാത്രമല്ല ഒരുഭാഗത്തുനിന്നും പരാതിയുയർന്നില്ലെന്ന കാരണം പറഞ്ഞാണ് വിഷയത്തിൽ അധികൃതർ അനങ്ങാതിരിക്കുന്നത്. എന്നാൽ, ഇത്തരം സാഹചര്യത്തിൽ ഏത് രീതിയിൽ പ്രതികരിക്കണമെന്നുപോലും അറിയാത്തവരാണ് രക്ഷിതാക്കളിൽ ഏറെപ്പേരും. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചതിെൻറ അടിസ്ഥാനത്തിലാണ് അഴിയൂരിലെ സ്കൂൾ പൂട്ടിയത്. നിലവാരയോഗ്യത ഇല്ലാത്ത കെട്ടിടം മാറ്റണമെന്ന ആവശ്യം നിലനിൽക്കുമ്പോഴും 12 ലക്ഷം രൂപയുടെ വികസനപ്രവൃത്തികളാണ് അടുത്തിടെ ഇവിടെ നടത്തിയത്. സ്കൂൾ പൂട്ടിയതോടെ ഇവിടെയുള്ള ജീവനക്കാരെ പട്ടികജാതി വകുപ്പിെൻറ വിവിധ ഓഫിസുകളിലേക്ക് സ്ഥലം മാറ്റി. അധ്യാപകരെ പൂർവ വിദ്യാലയത്തിലേക്ക് തിരിച്ചയച്ചു. പൊതുവിദ്യാലയ സംരക്ഷണവും വിദ്യാഭ്യാസത്തിെൻറ പ്രാധാന്യവും സജീവ ചർച്ചയാവുന്ന പുതിയ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പഠനം നിർത്തേണ്ടിവരുന്നത് പ്രതിഷേധത്തിനിടയാക്കുകയാണ്. ഇക്കാര്യത്തിൽ ബാലാവകാശ കമീഷനും മനുഷ്യാവകാശ കമീഷനും ഇടപെടണമെന്നാണാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.