കോഴിക്കോട്: ഹര്‍ത്താലിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകാന്‍ ജില്ലയിലെ വിവിധ വ്യാപാരി, വ്യവസായി, വിദ്യാഭ്യാസ സംഘടനപ്രതിനിധികളെ ഉള്‍പ്പെടുത്തി കാലിക്കറ്റ് ചേംബര്‍ ഓഫ് േകാമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചര്‍ച്ചയില്‍ തീരുമാനം. ഹര്‍ത്താലിനെതിരെ പൊതുവികാരമാണ് ചര്‍ച്ചയിലുണ്ടായത്. അപ്രതീക്ഷിതമായ ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളിലൂടെ കോടികളുടെ നാശനഷ്ടമാണ് വ്യാപാരവ്യവസായമേഖലയില്‍ ഉണ്ടാകുന്നത്. ഇതിനാല്‍ മിന്നല്‍പണിമുടക്കും ഹര്‍ത്താലും ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും തയാറാകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലുകളുടെ സമയദൈര്‍ഘ്യം കുറക്കുക, പാല്, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്വിസുകളുടെ വിഭാഗത്തിൽ കച്ചവടക്കാരെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ‘ഹര്‍ത്താലുകള്‍ക്കെതിരെ തുറന്ന ചര്‍ച്ച’ എന്ന പേരില്‍ കാലിക്കറ്റ് ടവറില്‍ നടന്ന പരിപാടിയില്‍ കാലിക്കറ്റ് ചേംബര്‍ പ്രസിഡൻറ് ഐപ് തോമസ് അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് കമാല്‍ വരദൂര്‍ മോഡറേറ്ററായിരുന്നു. കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ്, സേതുമാധവന് (വ്യാപാരി വ്യവസായി ഏകോപന സമിതി), സി.കെ. വിജയന് (വ്യാപാരി വ്യവസായി സമിതി), സി. ജനാർദനന് (കെ.എസ്.ഡി.എ), ബാബു കുന്നത്ത് (ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), വേണുഗോപാല്‍ (ലോറി ഏജന്‍സി), പി.എം. ഗഫൂര്‍ (ചെറുകിട വ്യവസായി അസോസിയേഷൻ), കെ. യോഗേഷ് (കെ.എസ്.ഐ.എ), കെ.പി. അബ്ദുല്‍ റസാഖ് (ബിസിനസ് ക്ലബ്), കബീര്‍ സലാല (പ്രവാസി കൗണ്‍സിൽ), മുകുന്ദന് (ടെക്സ്ൈറ്റല്‍സ് അസോസിയേഷന്), അബ്ദുല്‍ റഷീദ് (ഹോൾസെയില്‍ ഫ്രൂട്ട്സ് അസോ.), അബ്ദുല്‍ ലത്തീഫ്, നാഗരത്നം, മുസ്തഫ കൊമ്മേരി തുടങ്ങിയവർ പങ്കെടുത്തു. ചേംബര്‍ സെക്രട്ടറി എ.എം. ശരീഫ് സ്വാഗതവും ടി.പി. വാസു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.