പുന്നശ്ശേരി ​െഡങ്കിപ്പനി ഭീതിയിൽ

ഒന്നരമാസത്തിനിടെ നാലുമരണം നരിക്കുനി: പുന്നശ്ശേരി ആറോളിപ്പൊയിൽ ഭാഗങ്ങളിൽ െഡങ്കിപ്പനി വിടാതെ പിടികൂടുന്നതും മരണം സംഭവിക്കുന്നതും ജനങ്ങളിൽ ആശങ്ക പരത്തുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ നാലുപേരാണ് ഇവിടെ െഡങ്കിപ്പനി ബാധിച്ച് മരിച്ചത്. ആറോളിപ്പൊയിൽ സുമംഗല ടീച്ചർ, കുയ്യടിയിൽ അസീസ്, ചെറുപാറ ഗോവിന്ദൻ കുട്ടിനായർ എന്നിവർ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. കുയ്യടിയിൽ സൈനബ ഇന്നലെയാണ് മെഡിക്കൽ കോളജ്് ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. നേരേത്ത മറ്റൊരാളും െഡങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. പൊതുജനാരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ബോധവത്കരണ ക്ലാസുകളും നോട്ടീസ് വിതരണവും മറ്റും നടത്തുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമായില്ല. പലരും െഡങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ശക്തമായ മഴയില്ലാത്തതിനാൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയേറി. ഇടക്കിടെയുള്ള മഴ െഡങ്കിപ്പനി പരത്തുന്ന ഈഡിസ് വർഗത്തിൽ പെട്ട കൊതുകുകൾക്ക് വളരാൻ പറ്റിയ അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. ശുദ്ധജലത്തിലാണ് ഈ കൊതുകുകൾ വളരുന്നത്. വ്യാപകമായ ഉറവിട നശീകരണം നടത്തുകയാണ് െഡങ്കിപ്പനിക്കെതിരെയുള്ള പ്രതിവിധി. എന്നാൽ, പൊതുജനങ്ങൾക്ക് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയില്ലെന്നാണ് ഈ അസുഖത്തി​െൻറ വ്യാപനം തെളിയിക്കുന്നത്. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും പൊതുജനങ്ങളും ഒന്നിച്ച് സജീവമായി രംഗത്തിറങ്ങിയാേല െഡങ്കിപ്പനിയിൽ നിന്ന് അൽപമെങ്കിലും മോചനം ലഭിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.