bb

ലൈബ്രറി ഉദ്ഘാടനം മേപ്പാടി: അരപ്പറ്റ സി.എം.എസ് ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെഹർബാൻ സെയ്തലവി നിർവഹിച്ചു. പ്രധാനാധ്യാപകൻ ഷാജി അരുൺകുമാർ, പി.ടി.എ. പ്രസിഡൻറ് കെ. അസീസ്, വാർഡ് മെംബർ എ.കെ. റഫീഖ്, ദാമോദരൻ, റൈഹാനത്ത്, ശോശാമ, കെ.ഇ. ജോസ്, എം.ജെ. ചാക്കോ, മുഹമ്മദ് എന്നിവർ സംസാരിച്ചു. മോണ്ടിസോറി അധ്യാപക പരിശീലനം കൽപറ്റ: നാഷനൽ ചൈൽഡ് െഡവലപ്െമൻറ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന വനിതകൾക്കായുള്ള (പ്രായപരിധിയില്ല) മോണ്ടിസോറി വിദ്യാഭ്യാസത്തിനുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ ഈ വർഷത്തെ ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരു വർഷം, യോഗ്യത രണ്ടു വർഷ ടി.ടി.സി/ രണ്ടു വർഷ പി.പി.ടി.ടി.സി), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരു വർഷം, യോഗ്യത- ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്സുകൾ. റെഗുലർ, ഹോളിഡേ, ഡിസ്റ്റൻസ് ബാച്ചുകളിൽ പഠിക്കാം. കൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിലാണ് പഠനകേന്ദ്രം. ഫോൺ: 9846808283.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.