ബേപ്പൂർ^ചെറുവണ്ണൂർ റോഡ്​വികസനം തുടങ്ങി

ബേപ്പൂർ-ചെറുവണ്ണൂർ റോഡ്വികസനം തുടങ്ങി ബേപ്പൂർ: ബേപ്പൂർ-ചെറുവണ്ണൂർ റോഡ് (ബി.സി റോഡ്) നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനുള്ള അതിർത്തി നിർണയ നടപടി ആരംഭിച്ചു. കോഴിക്കോട് അർബർ ഏരിയ മാസ്റ്റർ പ്ലാൻ പ്രകാരം ജില്ല ടൗൺ പ്ലാനിങ് വിഭാഗമാണ് റോഡി​െൻറ അലൈൻമ​െൻറ് മാർക്ക് ചെയ്ത് സർേവ കല്ലുകൾ സ്ഥാപിക്കുന്ന ആദ്യ നടപടി തുടങ്ങിയത്. 24 മീറ്റർ വീതിയിൽ നാലുവരിപ്പാത ലക്ഷ്യമിട്ടാണ് അതിർത്തി നിർണയം നടത്തുന്നത്. ആകെ 75 കോടി രൂപയാണ് െചലവ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കുവാൻ മാത്രം 30 കോടിയോളം രൂപ വരുമെന്നാണ് പ്രാഥമിക കണക്ക്. ബി.സി റോഡി​െൻറ വികസനത്തിന് നേരേത്തതന്നെ സംസ്ഥാന ബജറ്റിൽ 25 കോടി അനുവദിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയാക്കാൻ വരുന്ന ബാക്കി തുക കിഫ്ബിയിൽ(കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡ്) ഉൾപ്പെടുത്തി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്ഥലം എം.എൽ.എ വി.കെ.സി. മമ്മത് കോയ അറിയിച്ചു. ബേപ്പൂർ ഫിഷിങ് ഹാർബറി​െൻറ വികസനവും തുറമുഖത്ത് കണ്ടെയ്നർഷിപ്പി​െൻറ വരവും അധികരിച്ചതോടെ ബി.സി റോഡി​െൻറ വികസനം അനിവാര്യമായിരിക്കുകയാണ്. റോഡ് വികസനത്തിന് റവന്യൂവകുപ്പ് ഭൂമി ഏറ്റെടുക്കുന്ന നടപടി വേഗത്തിലായാൽ വികസനപ്രവൃത്തിക്ക് കാലതാമസം വരില്ലെന്ന് അധികൃതർ അറിയിച്ചു. ചെറുവണ്ണൂർ മുതൽ വട്ടക്കിണർ വരെയുള്ള ഹൈവേ റോഡിൽ അവിചാരിതമായി ഗതാഗതതടസ്സം നേരിടുമ്പോഴൊക്കെ വാഹനങ്ങളെ ബി.സി റോഡ് വഴി തിരിച്ചുവിട്ടാണ് അധികൃതർ ഗതാഗതസ്തംഭനം ഒഴിവാക്കാറ്. ബി.സി.റോഡി​െൻറ അടിയന്തരനവീകരണത്തിന് 94 ലക്ഷം രൂപ അനുവദിച്ച് കിട്ടിയിട്ടുണ്ട്. ബേപ്പൂർ ബി.സി റോഡ് ജങ്ഷൻ മുതൽ ചെറുവണ്ണൂർ വരെ പൂർണമായും പുനരുദ്ധാരണമാണ് നടത്തുന്നത്. നാല് വരി പാതക്കുള്ള വികസനപ്രവൃത്തിക്ക് ഭൂമി ഏറ്റെടുക്കൽ നടപടി, കാലതാമസം നേരിടുമെന്ന് മുന്നിൽകണ്ടാണ് അടിയന്തരമായി ഈ ഫണ്ട് െചലവഴിച്ച് ഇപ്പോഴുള്ള നിലയിൽ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കാൻ ഉദ്ദേശിക്കുന്നത്. മഴ മാറിക്കിട്ടിയാൽ ടെൻഡർ നടപടി പൂർത്തിയാക്കി എത്രയും വേഗം പണി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.