നഗരത്തിലെ കഞ്ചാവ് വിൽപനക്കാരൻ അറസ്​റ്റിൽ

കോഴിക്കോട്: നഗരത്തിലെ കഞ്ചാവ് ചില്ലറ വിൽപനക്കാരൻ അറസ്റ്റിൽ. 53 ഗ്രാം കഞ്ചാവുമായി സൗത്ത് ബീച്ചിലെ ചാപ്പയിൽ ജനതഹൗസിൽ സുധീർ എന്ന അറബി സുധീറിനെയാണ് (49) അസി. എക്സൈസ് ഇൻസ്പെക്ടർ സാൻറൻ സെബാസ്റ്റ്യനും സംഘവും അറസ്റ്റുചെയ്തത്. പാവമണി റോഡിൽ നിന്ന് ശ്രീകണ്ഠേശ്വരക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ കോറണേഷൻ തിയറ്ററി​െൻറ ഗേറ്റിന് മുന്നിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. സൗത്ത് ബീച്ച്, വലിയങ്ങാടി എന്നിവിടങ്ങളിൽ പത്ത് വർഷത്തോളമായി ഇയാൾ കഞ്ചാവ് വിൽപന നടത്തിവരുകയായിരുെന്നന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോയമ്പത്തൂർ, കാസർേകാെട്ട ഉപ്പള എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി വിൽപന നടത്തുകയായിരുന്നു ഇയാളുടെ രീതി. പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കി. പ്രിവൻറിവ് ഓഫിസർ ടി. രമേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി. രാജേഷ്, ആർ.എൻ. സുശാന്ത്, സി. മനോജ്, കെ. ഗംഗാധരൻ, കെ. ഷംസുദ്ദീൻ, എം. ഹാരിസ്, പി.എം. ഷൈനി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.