കല്ലാച്ചിയിൽ ബി.ജെ. പി നേതാവിന്റെ വീടിന് ബോംബെറിഞ്ഞു.

കല്ലാച്ചിയിൽ ബി.ജെ.പി നേതാവി​െൻറ വീടിനുനേരെ ബോംബേറ് നാദാപുരം: ബി.ജെ.പി നാദാപുരം മണ്ഡലം സെക്രട്ടറിയുടെ വീടിനുനേരെ ബോംബേറ്. കല്ലാച്ചി പയന്തോങ്ങിലെ മഞ്ഞക്കുന്നത്തുതാഴെ രഞ്ജിത്തി​െൻറ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. സ്ഫോടനത്തി​െൻറ ആഘാതത്തിൽ വീടി​െൻറ മുൻവശത്തെ ജനൽചില്ലുകൾ തകർന്നു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. നാദാപുരം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.