പുൽപള്ളി: കന്നാരംപുഴ ജലസേചന പദ്ധതിയുടെ കനാൽ കാപ്പിസെറ്റ് പാടശേഖരത്തിലേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യമുയരുന്നു. നിലവിൽ പൂതാടി പഞ്ചായത്തിലെ ചീയമ്പത്താണ് കന്നാരംപുഴ ജലസേചന പദ്ധതിയുടെ തടയണ. ഇവിടെനിന്ന് പുൽപള്ളി പഞ്ചായത്തിലെ കന്നാരംപുഴ പ്രദേശത്തേക്ക് കനാലുകളിലൂടെ വെള്ളമെത്തിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ പ്രദേശത്ത് മാത്രമാണ് പദ്ധതിയുടെ ഗുണം നിലവിൽ ലഭിക്കുന്നുള്ളൂ. ഇത്തവണ മഴ കുറവായതിനാൽ കാപ്പിസെറ്റ് പ്രദേശത്തെ നെൽകർഷകർ ദുരിതത്തിലാണ്. ജലസേചന പദ്ധതിയില്ലാത്തതിനാൽ കൃഷി മുടങ്ങുമെന്ന അവസ്ഥയിലാണ്. കന്നാരംപുഴയിൽ മൂന്ന് പതിറ്റാണ്ട് മുമ്പാണ് ജലസേചന പദ്ധതി ആരംഭിച്ചത്. ഇതിൽനിന്നുള്ള വെള്ളം നിരവധി കർഷകർക്ക് ഉപകാരപ്പെടുന്നുണ്ട്. എന്നാൽ, ചില ഭാഗങ്ങളിലേക്ക് വെള്ളമെത്തുന്നുമില്ല. കനാൽ നവീകരിക്കാത്തതു മൂലമാണിത്. അറ്റകുറ്റപ്പണി നടത്തിയാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കാൻ കഴിയും. കാപ്പിസെറ്റ് പാടശേഖരത്തിലേക്കും വെള്ളം കൊണ്ടുവരാൻ കഴിയും. ഇതിനായി നടപടികൾ ഉണ്ടാകണമെന്നാണ് അധികൃതരുടെ ആവശ്യം. കാപ്പിസെറ്റ് പ്രദേശത്തുള്ളവർ നെൽകൃഷി നടത്തുന്നത് വന്യജീവി ശല്യത്തേയും മറ്റും അവഗണിച്ചാണ്. കാലാവസ്ഥ വ്യതിയാനം കൂടി വന്നതോടെ കർഷകർക്ക് നെൽകൃഷിയിൽ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ വരും. WDLTUE1 കന്നാരംപുഴ ജലസേചന പദ്ധതിയുടെ കനാൽ റോഡരിക് തടി ഡിപ്പോയായി പുൽപള്ളി: താന്നിത്തെരുവ്, മുള്ളൻതൊല്ലി റോഡ് മരം ഡിപ്പോയായി മാറുന്നു. റോഡിെൻറ ഇരുവശങ്ങളിലും ലോഡ്കണക്കിന് മരമാണ് കുന്നുകൂട്ടിയിട്ടിരിക്കുന്നത്. മരങ്ങൾ നീക്കം ചെയ്യുന്നതനുസരിച്ച് വീണ്ടും മരക്കച്ചവടക്കാർ മരത്തടികൾ സംഭരിക്കുകയാണ്. മാസങ്ങളായി റോഡിെൻറ ഇരുവശങ്ങളിലും അപകടങ്ങൾക്കിടയാക്കുന്ന തരത്തിലാണ് മരങ്ങൾ കുന്നുകൂട്ടിയിട്ടത്. നാട്ടുകാർ ഇതു സംബന്ധിച്ച് പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായിട്ടില്ല. WDLTUE2 റോഡരികിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന മരത്തടികൾ ആദരിച്ചു പുൽപള്ളി: കോൺഗ്രസ് പുൽപള്ളി മണ്ഡലം 35-ാം ബൂത്ത് കൺവെൻഷനോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം വിദ്യാർഥികൾക്ക് മെമേൻറാ നൽകി ആദരിച്ചു. നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം കെ.എൽ. പൗലോസ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ, എൻ.യു. ഉലഹന്നാൻ, കൃഷ്ണൻകുട്ടി, സുജാത ദിലീപ് എന്നിവർ സംസാരിച്ചു. അനുമോദിച്ചു പുൽപള്ളി: കല്ലുവയൽ ജയശ്രീ ഹയർസെക്കൻഡറി സ്കൂളിലെ ഉന്നത വിജയം കൈവരിച്ച എസ്.പി.സി കാഡറ്റുകളെ അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ സമ്മാനിച്ചു. പുൽപള്ളി എസ്.ഐ എൻ.എം. ജോസ്, ജോസ് ജോർജ്, രമേശൻ, കെ.ആർ. ജയറാം, കെ.ആർ. ജയരാജ്, റാണി വർഗീസ്, പ്രവീൺ ജേക്കബ്, കെ.ജി. സതീഷ്, എൻ.വി. സന്ധ്യ, അനീഷാദേവി, എ.ഡി. ബിന്ദു എന്നിവർ സംസാരിച്ചു. തയ്യൽ ക്ലാസ് പുൽപള്ളി: മീനങ്ങാടി പോളിടെക്നിക് സ്കീമിെൻറ ഭാഗമായി ഷെഡ് സ്വരാജ് വായനശാലയിൽ തയ്യൽ, എംേബ്ല്രായിഡറി ക്ലാസുകൾ നടത്തുന്നു. പ്രായപരിധിയില്ല. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറും നൽകും. ഫോൺ: 9605238681, 9744367439.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.