എൻജിനീയറിങ്​: ജില്ലയിൽ ഒന്നാമതെത്തി അരുന്ധതി

കൽപറ്റ: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം അരുന്ധതി ചന്ദ്രശേഖരന്. 556.26 സ്കോറുമായി മികവു കാട്ടിയ അരുന്ധതിക്ക് സംസ്ഥാനത്ത് 43ാം റാങ്കാണുള്ളത്. മുട്ടിൽ കൊളവയൽ കൊരലാടി അക്കര ചന്ദ്രശേഖര​െൻറയും ശോഭയുടെയും മകളാണ്. പത്താം ക്ലാസ് വരെ കൽപറ്റ ഡീപോൾ പബ്ലിക് സ്കൂളിൽ പഠിച്ച അരുന്ധതി പ്ലസ് ടുവിന് തൃശൂർ ജില്ലയിലെ ചാലക്കുടി വിജയഗിരി സ്കൂളിലായിരുന്നു. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആദ്യ 50നുള്ളിൽ വരുമെന്ന് ഉറെപ്പാന്നുമുണ്ടായിരുന്നിെല്ലന്ന് അരുന്ധതി പറഞ്ഞു. കർഷകനായ ചന്ദ്രശേഖര​െൻറ മൂത്ത മകൾ ഗായത്രി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ്. ചേച്ചിയുടെ വഴിയെ സഞ്ചരിക്കുന്ന അരുന്ധതി എ.െഎ.ടിയിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. WDLTUE10 അരുന്ധതി ചന്ദ്രശേഖരൻ *********************************************************************** ഒമ്പതാം റാങ്കി​െൻറ തിളക്കത്തിൽ ഗോവർധൻ ദാസ് കൽപറ്റ: ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ സംസ്ഥാനത്ത് ഒമ്പതാം റാങ്കുമായി എസ്. ഗോവർധൻ ദാസ്. കേണിച്ചിറ എ.കെ.ജി ജങ്ഷനിൽ കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ സിബിമോ​െൻറയും മൂന്നാനക്കുഴി ശ്രീനാരായണ സ്കൂൾ അധ്യാപിക പ്രസീതയുടെയും മകനാണ്. സുൽത്താൻ ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിൽനിന്ന് പ്ലസ് ടു പാസായ ഗോവർധൻ കാര്യമായ എൻട്രൻസ് പരിശീലനമൊന്നുമില്ലാതെയാണ് അഭിമാനാർഹമായ നേട്ടം കൊയ്തത്. മെഡിക്കൽ എൻട്രൻസിൽ എം.ബി.ബി.എസിന് പ്രവേശനം നേടുകയെന്ന ലക്ഷ്യത്തിലേക്കാണ് ഗോവർധ​െൻറ നോട്ടം. WDLTUE9 എസ്. ഗോവർധൻ ദാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.