ആയഞ്ചേരി: ബോംബാക്രമണം നടന്ന ബി.ജെ.പി നേതാവ് രാമദാസ് മണലേരിയുടെ വീട് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി സന്ദർശിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വിചാരിച്ചാൽ പ്രശ്നം പരിഹരിക്കാൻ കഴിയും. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.എം. ചന്ദ്രൻ, മരക്കാട്ടേരി ദാമോദരൻ, എൻ.കെ. ഗോവിന്ദൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം. ഷിജിത്ത്, പി.കെ. ദേവാനന്ദൻ, രാജേഷ് തറോപ്പൊയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.