ആർ.എസ്​.എസ്​ ആക്രമണം: ഗൂഢാലോചന അന്വേഷിക്കണം ^സി.പി.എം

ആർ.എസ്.എസ് ആക്രമണം: ഗൂഢാലോചന അന്വേഷിക്കണം -സി.പി.എം ആർ.എസ്.എസ് ആക്രമണം: ഗൂഢാലോചന അന്വേഷിക്കണം -സി.പി.എം കോഴിക്കോട്: ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശ​െൻറ വടയത്തെ വീടിനുനേരെ നടന്ന ബോംബാക്രമണത്തിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും ജില്ലയിൽ സമീപകാലത്ത് വ്യാപകമായ ആർ.എസ്.എസ് ആക്രമണത്തിന് പിന്നിലെ നേതൃത്വഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. രാത്രി രണ്ടരയോടെയാണ് ബൈക്കിലെത്തിയ അക്രമിസംഘം ദിനേശ​െൻറ വീടിനുനേരെ സ്റ്റീൽ ബോംബുകൾ എറിഞ്ഞത്. ദിനേശനും കുടുംബവും വീട്ടിനകത്ത് ഉറങ്ങുേമ്പാഴാണ് ആക്രമണം. ജില്ലയിലാകെ അക്രമങ്ങളഴിച്ചുവിട്ട് സംഘർഷം പടർത്താനുള്ള ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തി​െൻറ ഗൂഢാലോചനയുടെ ഭാഗമായാണ് ദിനേശ​െൻറ വീട്ടിനുനേരെ ബോംബാക്രമണമുണ്ടായത്. അക്രമങ്ങൾ അഴിച്ചുവിട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും സി.പി.എം ആണ് അക്രമം നടത്തുന്നതെന്ന് വ്യാജ പ്രചാരണം നടത്തുകയാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ. ജനം ടി.വി ജീവനക്കാരനായ അഭിലാഷി​െൻറ വീട് സി.പി.എം ആക്രമിച്ചുവെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവം, പ്രമുഖ ടി.വി ചാനലുകൾ ഇത് ഫ്ലാഷ് ന്യൂസ് നൽകി ജനം ടി.വിയിലെ മാധ്യമപ്രവർത്തക​െൻറ വീടാക്രമിെച്ചന്ന് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. വാർത്ത കണ്ട് നാട്ടുകാർ അഭിലാഷി​െൻറ ആവലാതിൻറവിട വീട്ടിൽ എത്തിയപ്പോഴാണ് അങ്ങനെയൊരു ബോംബാക്രമണം അവിടെ നടന്നിട്ടില്ലെന്ന് മനസ്സിലായത്. ആർ.എസ്.എസ് ബോധപൂർവം സൃഷ്ടിക്കുന്ന പ്രകോപനങ്ങളിൽ വീണുപോകാതെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി അക്രമികളെ ഒറ്റപ്പെടുത്തുകയും ജനകീയ പ്രതിരോധം ഉയർത്തുകയും വേണമെന്ന് പാർട്ടി പ്രവർത്തകരോടും ബന്ധുക്കളോടും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയനേതാക്കളെ ലക്ഷ്യംവെച്ച് നടത്തുന്ന ബോംബാക്രമണങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് പ്രതിഷേധിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.