കൽപറ്റ: വയനാട് ജില്ലയിൽ 7888 സീറ്റുള്ളതിൽ പ്ലസ്വൺ ആദ്യ അലോട്ട്മെൻറിൽ 6730 പേർ പ്രവേശനം നേടി. മൊത്തം 12,099 അപേക്ഷകരാണുള്ളത്. ബാക്കിയുള്ള 1158 സീറ്റുകളിലേക്ക് 23ന് നടക്കുന്ന അലോട്ട്മെൻറിൽ ഏറക്കുറെ പ്രവേശനം നടക്കും. ജനറൽ വിഭാഗത്തിൽ മൊത്തം 4050 സീറ്റുകളിലേക്കും അലോട്ട്മെൻറായി. ഇൗഴവ വിഭാഗത്തിൽ ആകെയുള്ള 495ഉം മുസ്ലിം വിഭാഗത്തിൽ 396ഉം സീറ്റുകളിൽ ആദ്യ അലോട്ട്മെൻറിൽതന്നെ പ്രവേശനമായി. പട്ടികവർഗ വിഭാഗത്തിൽ 789 സീറ്റുകളിൽ 756 പേരും പ്രവേശനം നേടിയപ്പോൾ പട്ടികജാതി വിദ്യാർഥികളിൽ 1107 സീറ്റിൽ 538ലാണ് ആദ്യ അലോട്ട്മെൻറിൽ പ്രവേശനമായത്. ജില്ലയിൽനിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയവരിൽ കഴിഞ്ഞ തവണത്തേതുപോലെ നാനൂറോളം വിദ്യാർഥികൾക്ക് ഇക്കുറിയും സീറ്റില്ലാതെ വരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.