ബസുകളിൽ മോഷണം: നാടോടി സംഘത്തെ കുറ്റ്യാടി പൊലിസ്​ അറസ്​റ്റ് ചെയ്തു

ബസുകളിൽ മോഷണം: നാടോടി സ്ത്രീകൾ പിടിയിൽ കക്കട്ടിൽ: വേഷംമാറി ബസുകളിൽ കയറി ആഭരണവും മറ്റും മോഷ്ടിക്കുന്ന രണ്ടു നാടോടി സ്ത്രീകളെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കോവിച്ചെട്ടിപ്പാളയം സ്വദേശികളായ സംഗീത (26), വാസന്തി എന്ന മുത്തു (23) എന്നിവരെയാണ് എസ്.ഐ ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ നാദാപുരത്തുനിന്ന് കുറ്റ്യാടിയിലേക്കുള്ള ബസിൽ കയറിയ ഇരുവരും കക്കട്ട് സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിെട കണ്ടോത്തുകുനി സ്വദേശിയായ യാത്രക്കാരിയുടെ കുട്ടിയുടെ ഒന്നര പവ​െൻറ മാല മോഷ്ടിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐയും സംഘവും ഇവരെ കസ്റ്റഡിയിലെടുത്ത് കുറ്റ്യാടി സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യംചെയ്തതോടെ മറ്റ് കേസുകളും പുറത്തായി. കൊയിലാണ്ടിയിൽനിന്ന് ആറ് പവൻ മോഷ്ടിച്ചതിലും, ഫറോക്ക് സ്റ്റേഷനിലും മോഷണവുമായി ബന്ധപ്പെട്ട് ഇവരുടെ പേരിൽ കേസ് നിലവിലുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ െടൻറടിച്ച് കൂടുന്ന ഇവർ നേരം പുലരുന്നതോടെ നല്ല വേഷം ധരിച്ച് മോഷണത്തിന് ഇറങ്ങുകയാണ് പതിവെന്ന് എസ്.ഐ പറഞ്ഞു. ഇതിന് മുമ്പും ബസ് യാത്രക്കാരായ പലരുടെയും ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. മാസങ്ങൾക്കുമുമ്പ് കൊടുവള്ളി സ്വദേശിനിയുടെ മകളുടെ പാദസരവും കുറ്റ്യാടി കോഴിക്കോട് യാത്രക്കിടെ നഷ്ടപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷൻ കയറാൻ മടിച്ച് പലരും പരാതി നൽകാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.