പാർപ്പിടസമുച്ചയത്തിെൻറ മലിനീകരണം അടിയന്തരനടപടി സ്വീകരിക്കണം -മനുഷ്യാവകാശ കമീഷൻ കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ പെരിങ്കല്ലൻ തോടും വയലുകളും വാണിജ്യ പാർപ്പിട സമുച്ചയം മലിനമാക്കിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരനടപടികൾ സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. പ്രദേശം ഒന്നാകെ മലിനമായിട്ടും പഞ്ചായത്ത് നിശ്ശബ്ദത പാലിക്കുകയാണെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ജില്ല കലക്ടറും ജില്ല മെഡിക്കൽ ഓഫിസറും മലിനീകരണനിയന്ത്രണ ബോർഡ് എൻജിനീയറും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരവിശദീകരണം നൽകണം. കേസ് ജൂലൈയിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. പത്രവാർത്തയെതുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷെൻറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.