കാർഷികോൽപന്നങ്ങൾക്ക് വിലസ്ഥിരത ഫണ്ട് ഏർപ്പെടുത്തണം -കർഷക കോൺഗ്രസ് കാർഷികോൽപന്നങ്ങൾക്ക് വിലസ്ഥിരത ഫണ്ട് ഏർപ്പെടുത്തണം -കർഷക കോൺഗ്രസ് കോഴിക്കോട്: ദുരിതമനുഭവിക്കുന്ന കർഷകർക്ക് സഹായകമാവുന്നതിനും സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും നാളികേരം, അടക്ക, സുഗന്ധവിളകൾ, പച്ചക്കറികൾ എന്നിവക്ക് മറ്റ് മേഖലകളിൽ ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായ വരുമാനം ലഭിക്കുന്നവിധം താങ്ങ്വില പ്രഖ്യാപിച്ച് വിലസ്ഥിരത ഫണ്ടിൽനിന്ന് നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് െഎപ്പ് വടക്കേത്തടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കൊട്ടാരം, ജോർജ് ജേക്കബ്, ബി.പി. റഷീദ്, മജുഷ് മാത്യു, രാജശേഖരൻ, എൻ. ജോസ് കാരിവേലിൽ, കെ.സി. ഇസ്മാഇൗൽ കുട്ടി, രാജു തലയാട്, കുഞ്ഞികൃഷ്ണൻ, ബാലൻ തെക്കേയിൽ, ബിജു കണ്ണന്തറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.