എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ: ജില്ലക്ക് മികച്ച നേട്ടം കോഴിക്കോട്: എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ജില്ലക്ക് മികച്ച നേട്ടം. എഞ്ചിനീയറിങ്ങിൽ ഒന്നാം റാങ്ക് തിരൂർ സ്വദേശിയെങ്കിലും കോഴിക്കോട്ട് താമസിക്കുന്ന ഷാഫിൽ മാഹീൻ കരസ്ഥമാക്കിയതിനു പിന്നാലെ അഞ്ചാം റാങ്ക് കോവൂർ സ്വദേശി എം. നന്ദഗോപാൽ നേടി. ഫാർമസി വിഭാഗത്തിൽ കോവൂർ സ്വദേശി നഖാഷ് നാസർ മൂന്നാം റാങ്കും കല്ലാച്ചി സ്വദേശി പി.കെ. മുഹമ്മദ് റബീഹ് നാലാം റാങ്കും കരസ്ഥമാക്കി. ജില്ലയിൽ നിന്ന് 6215 പേർ റാങ്ക് പട്ടികയിലിടം നേടി. സംസ്ഥാനതലത്തിൽ ആദ്യത്തെ നൂറ് റാങ്കുകാരിൽ 14 പേർ കോഴ ിക്കോട്ടുകാരാണ്. മൂന്നാം സ്ഥാനമാണ് ജില്ലക്ക്. കോട്ടയവും എറണാകുളവുമാണ് തൊട്ടുമുന്നിൽ. സംസ്ഥാനതലത്തിൽ ആദ്യ 1000 റാങ്കുകളിൽ 128 പേരും ജില്ലക്കാരാണ്. 165 പേരുമായി എറണാകുളമാണ് മുന്നിലുള്ളത്. എൻജിനീയറിങ്ങിൽ അഞ്ചാം റാങ്ക് നേടിയ നന്ദഗോപാലിന് താൽപര്യം ഫിസിക്സിൽ ഗവേഷണം നടത്താനാണ്. തുടർപഠനത്തിന് നന്ദഗോപാൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇതിനകം ചേർന്നു. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ) പരീക്ഷയിൽ 44 റാങ്ക് കരസ്ഥമാക്കിയാണ് പ്രവേശനം നേടിയത്. ജൂലൈ 24ന് ക്ലാസ് ആരംഭിക്കും. ജെ.ഇ.ഇ അഡ്വാൻസ് എൻട്രൻസിൽ 93 റാങ്ക് നേടിയിരുന്നു. മികച്ച രീതിയിൽ പരീക്ഷ എഴുതിയെങ്കിലും അഞ്ചാം റാങ്കിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ നേട്ടം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും നന്ദഗോപാൽ പറഞ്ഞു. ഭാരതീയ വിദ്യാഭവനിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. തുടർന്ന് ചെന്നൈ ശ്രീപെരുമ്പത്തൂർ മഹർഷി ഇൻറർനാഷനൽ സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. ഇവിടെ നിന്ന് നാഷനൽ ടാലൻറ് സെർച് എക്സാമിനേഷൻ (എൻ.ടി.എസ്.ഇ) സ്കോളർഷിപ് കരസ്ഥമാക്കിയിരുന്നു. ഇൻറർനാഷനൽ ആസ്ട്രോണമി ഒളിമ്പ്യാർഡിൽ മൂന്നാം സ്റ്റേജ് വരെ എത്തിയിരുന്നു. പഠനത്തിനുപുറമെ ചെസ് കളിയിലും പിയാനോ വായനയിലും നന്ദഗോപാൽ കഴിവ് തെളിയിച്ചിട്ടുണ്ട്. കോവൂർ എം.എൽ.എ റോഡിൽ നന്ദാലയത്തിലാണ് താമസം. കണ്ണൂർ ആകാശവാണിയിൽ സീനിയർ എൻജിനീയറിങ് അസി. മനോജ് കുമാറിെൻറയും കോഴിക്കോട് എൽ.ഐ.സി ജീവനക്കാരി ശ്രീജ ശ്രീധരെൻറയും മകനാണ്. സഹോദരി നന്ദിത തിരുവനന്തപുരം സി.ഇ.ടിയിൽ ആർക്കിെടക്റ്റ് വിദ്യാർഥിയാണ്. ഫാർമസി വിഭാഗത്തിൽ മൂന്നാം റാങ്ക് നേടിയ നഖാഷ് നാസർ കോവൂർ സ്വദേശിയാണ്. സിൽവർഹിൽസ് സ്കൂളിൽ നിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പരീക്ഷ നന്നായി എഴുതിയെങ്കിലും ആദ്യ റാങ്കുകളിൽ എത്താനാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മെഡിക്കൽ എൻട്രൻസ് ഫലം വന്നശേഷമാണ് ഏത് വിഭാഗത്തിൽ തുടർപഠനം നടത്തുകയെന്ന് തീരുമാനിക്കുകയെന്നും നഖാഷ് പറഞ്ഞു. കണ്ണൂർ പിലാത്തറ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാരാമെഡിക്കൽ സയൻസിലെ അസി. പ്രഫസർ പീടികക്കണ്ടിയിൽ അബ്ദുൽ നാസറിെൻറയും വയനാട് തളിപ്പുഴ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. നൗഫിറയുടെയും മകനാണ്. ഫാർമസിയിൽ നാലാം റാങ്ക്നേടിയ മുഹമ്മദ് റബീഹ് കല്ലാച്ചി സ്വദേശിയാണ്. വാണിമേൽ ക്രസൻറ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും എവിടെ തുടർപഠനം നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും റബ്ഹ് പറഞ്ഞു. പോത്തുകണ്ടിയിൽ അബ്ദുൽ ഗഫൂറിെൻറയും റസീലയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.