നന്മണ്ട: ഡെങ്കിപ്പനി വ്യാപകമായ നന്മണ്ടയിൽ മാലിന്യ ചാക്കുകൾ സ്വകാര്യ വ്യക്തിയുടെ മതിലിൽ നിക്ഷേപിച്ച നിലയിൽ. മാലിന്യ നിർമാർജനത്തിന് ഒന്നാംസ്ഥാനം കൈവരിച്ച നന്മണ്ട ഗ്രാമപഞ്ചായത്തിലാണ് സാമൂഹിക വിരുദ്ധർ ഇൗ ഹീന പ്രവൃത്തി ചെയ്തത്. തളി വെയിറ്റിങ് ഷെഡിനരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിലാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ മാലിന്യങ്ങൾ. ഇത് ദുർഗന്ധം പരത്തുകയും കൊതുകുകളുടെ വിഹാരകേന്ദ്രമാവുകയും ചെയ്തതോടെ വീട്ടുകാർക്കും നാട്ടുകാർക്കും ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. ബസ് വെയിറ്റിങ് ഷെഡിൽ ബസ് കാത്തുനിൽക്കുന്നവർക്കും ഇപ്പോൾ തളി സ്റ്റോപ്പിൽ നിൽക്കാൻ ഭയമാണ്. പഞ്ചായത്ത് നടപ്പാക്കിയ ബൃഹദ് പദ്ധതിയാണ് ചിലർ പരാജയപ്പെടുത്താൻ നോക്കുന്നത്. രാത്രിയുടെ മറവിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും നിലവിലെ മാലിന്യ ചാക്കുകൾ ജനവാസകേന്ദ്രത്തിൽനിന്ന് മാറ്റണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.