വായനവാരാചരണത്തിന് തുടക്കം

തിരുവമ്പാടി: വിദ്യാലയങ്ങളുെടയും ഗ്രന്ഥശാലകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വായനവാരാചരണത്തിന് തുടക്കമായി. തിരുവമ്പാടി പഞ്ചായത്തുതല വായനദിനപരിപാടികൾ ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ബാബു, ജോൺസൺ വയലിൽ, അന്നക്കുട്ടി, ബിജു, ജോസ്, കോയ എന്നിവർ സംസാരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വായനവാരാചരണം എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു. ജിബിൻ പോൾ, സിസ്റ്റർ മോളി, ശിവാനി ദാസ്, ആഗി തോമസ് എന്നിവർ സംസാരിച്ചു. ഉന്നതവിജയികളെ ആദരിച്ചു തിരുവമ്പാടി: കേരള പത്മശാലിയ സംഘം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. അനുപമ, അക്ഷയ് സുരേഷ് എന്നീ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. ജില്ല കമ്മിറ്റി അംഗം ടി. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. എം.വി. സുരേഷ്, പി.പി. സുബ്രഹ്മണ്യൻ, ഗോപാലൻ, എം.സി. മോഹനൻ, രാമൻകുട്ടി, എ.ബി. ലിനീഷ് എന്നിവർ സംസാരിച്ചു. പകർച്ചപ്പനി ബോധവത്കരണവുമായി വിദ്യാർഥികൾ തിരുവമ്പാടി: പകർച്ചപ്പനി ബോധവത്കരണത്തിന് സ്കൂൾവിദ്യാർഥികളുടെ ഭവന സന്ദർശനം. കൂമ്പാറ ഫാത്തിമബി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് പനി പ്രതിരോധ സന്ദേശവുമായി പൊതുജനങ്ങളിലേക്കിറങ്ങിയത്. ലഘുലേഖ വിതരണോദ്ഘാടനം പ്രധാനാധ്യാപകൻ പി. അബ്ദുനാസർ നിർവഹിച്ചു. ടി.സി. പ്രിൻസ്, യു.എ. നിയാസ്, അബൂബക്കർ, അബ്ദുൽസലിം, പി.കെ. ജൗഷീന, കെ. റഹീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.