മർകസ് ആത്മീയ സമ്മേളനത്തിന് പരിസമാപ്തി: ആരാധനകളിൽ സജീവമായി ദൈവപ്രീതി കരസ്ഥമാക്കുക -കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മർകസ് ആത്മീയ സമ്മേളനത്തിന് പരിസമാപ്തി ആരാധനകളിൽ സജീവമാകുക -കാന്തപുരം കുന്ദമംഗലം: ആത്മസംസ്കരണത്തിെൻറ മാസമായ റമദാനിൽ ആരാധനകളും ആധ്യാത്മിക പ്രവർത്തനങ്ങളും സജീവമാക്കി ദൈവപ്രീതി കരസ്ഥമാക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കാരന്തൂർ മർകസിൽ നടന്ന ആത്മീയ സമ്മേളനത്തിൽ റമദാൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലുഷിതമായ കാലത്ത് യഥാർഥ വിശ്വാസം മുറുകെപ്പിടിക്കണം. എല്ലാവരോടും നന്മ ചെയ്യാനാണ് പ്രവാചകരുടെ നിർദേശം. ആത്മീയ മാർഗത്തിൽ ശോഭിക്കാനുള്ള കരുത്ത് വിശ്വാസികൾ ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. മർകസ് പ്രസിഡൻറ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് കോഴിക്കോട്: യുവജനതാദൾ-എസ് ജില്ല പ്രസിഡൻറായി സംസ്ഥാന കമ്മിറ്റി സി.കെ. ഷമീമിനെ നോമിനേറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.