തൊഴിലുറപ്പ്​ കൂലി കുടിശിക: യു.ഡി.എഫ് ജനപ്രതിനിധികളുടെ ഉപവാസസമരം 22ന്

തൊഴിലുറപ്പു കൂലി കുടിശ്ശിക: യു.ഡി.എഫ് ജനപ്രതിനിധികളുടെ ഉപവാസസമരം 22ന് കൽപറ്റ: ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ കൂലി തടഞ്ഞുവെക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയും ആവശ്യമായ ഇടപെടൽ നടത്താത്ത സംസ്ഥാന സർക്കാറി​െൻറ നടപടിയിൽ പ്രതിഷേധിച്ചും ഇൗ മാസം 22ന് യു.ഡി.എഫ് ജനപ്രതിനിധികൾ കലക്ടറേറ്റ് പടിക്കൽ ഉപവാസം നടത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമരം രാവിലെ 10ന് തുടങ്ങും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ജില്ലയിൽ 17,95,27000 രൂപയാണ് കുടിശ്ശികയായുള്ളത്. ആദിവാസികൾ അടക്കമുള്ള ജില്ലയിലെ തൊഴിലുറപ്പ് ജോലിക്കാർ കൂലി ലഭിക്കാതായതോടെ ദുരിതത്തിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പണം പൂർണമായും നൽകുമ്പോൾ കേരളത്തിൽ ഇതുവരെ പണം നൽകിയിട്ടില്ല. അധ്യയന വർഷം ആരംഭിച്ചിട്ടും കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം പഴിചാരി തൊഴിലാളികളെ വിഡ്ഢികളാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറും, ജില്ല ഭരണകൂടവും നിസ്സംഗത തുടർന്നാൽ തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു. യോഗ പ്രദർശനം നാളെ കൽപറ്റ: ജില്ല യോഗ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് യോഗ പ്രദർശനം നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ യോഗ ക്ലബുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ഒരുക്കുന്ന ഒരു മണിക്കൂർ പ്രദർശനം വൈകുന്നേരം 4.30ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജൂലൈ രണ്ടിന് കൽപറ്റയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ സ്ത്രീ, പുരുഷ വിഭാഗങ്ങളിലായി ഒമ്പത് ഇനങ്ങളിൽ യോഗമത്സരം നടക്കും. വ്യക്തികൾക്ക് 200 രൂപയും പ്രത്യേക ഇനങ്ങൾക്ക് 100 രൂപയുമാണ് ഫീസ്. പങ്കെടുക്കുന്നവർ 27നകം സെക്രട്ടറി, വയനാട് യോഗ അസോസിയേഷൻ, വൈത്തിരി കാർഷിക വികസന ബാങ്ക്, കൽപറ്റ എന്ന വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യണം. വാർത്തസമ്മേളനത്തിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ, യോഗ അസോസിയേഷൻ ജില്ല പ്രസിഡൻറ് എം. സെയ്ത്, സെക്രട്ടറി എം.ടി. ഫലിപ്പ്, വൈസ് പ്രസിഡൻറ് കെ. ശിവദാസൻ എന്നിവർ പങ്കെടുത്തു. യോഗ പരിശീലനം കൽപറ്റ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കൽപറ്റ ലയൺസ് ക്ലബും കൽപറ്റ എമിലി കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസും ചേർന്ന് ഒരു വർഷത്തെ യോഗ പരിശീലനം നൽകും. താൽപര്യമുള്ള അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ഒരു വർഷം പൂർത്തിയാകുമ്പോൾ പങ്കെടുത്ത എല്ലാവർക്കും പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വിദഗ്ധ ഡോക്ടർമാരാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടും ഫോൺ മുഖേനയും ബുക്ക് ചെയ്യാം. ഫോൺ: 9497872562, 9447219562. വാർത്തസമ്മേളനത്തിൽ ഡോ. കെ.പി. വിനോദ് ബാബു, ജി. ശ്രീധർ, ടി.വി. മുരളി, എം. അരവിന്ദൻ എന്നിവർ പങ്കെടുത്തു. ദുആ മജ്ലിസും ഇഫ്താർ വിരുന്നും മുട്ടിൽ: വയനാട് മുസ്ലിം ഓർഫനേജിൽ ദുആ മജ്ലിസും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സമസ്ത മുശാവറ അംഗങ്ങളായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ, കെ.ടി. ഹംസ മുസ്ലിയാർ, സമസ്ത ജില്ല സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ എം.എം. ഇമ്പിച്ചികോയ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ മഹല്ല് ഖതീബുമാർ, മഹല്ല് കമ്മിറ്റി പ്രതിനിധികൾ, വിവിധ വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, ജനറൽ ബോഡി മെംബർമാർ, ഒയാസിസ് പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. വിദ്യാർഥികളടക്കം നാലായിരത്തോളം പേർക്ക് സമൂഹ ഇഫ്താർ വിരുന്നൊരുക്കി. MONWDL1 വയനാട് മുസ്ലിം ഓർഫനേജിൽ നടന്ന ദുആ മജ്ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ നേതൃത്വം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.