കോഴിക്കോട്: റമദാൻ അവസാനത്തിലേക്ക് കടന്നതോടെ സുഗന്ധ വിപണി ഉണർന്നു. മനംമയക്കുന്ന സുഗന്ധങ്ങളുടെ ലോകത്ത് വൈവിധ്യങ്ങളുടെ പരിമളം പരത്തി കച്ചവടം പൊടിപൊടിക്കുന്നു. അത്തർ, പെർഫ്യൂം, സ്പ്രേ, ഉൗദ്, ബഖൂർ തുടങ്ങി ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ളതെല്ലാം വിപണിയിലുണ്ട്. ബഖൂറാണ് പുതിയ ട്രെൻഡ്. അറബ് നാടുകളിൽ സർവസാധാരണമായ ഉൗദ് പുകക്കലിെൻറ മറ്റൊരു രൂപമാണ് 'ബഖൂർ'. മുമ്പ് ചന്ദനത്തിരി കത്തിച്ചുെവച്ച സ്ഥാനത്ത് ഇപ്പോൾ പലരും ബഖൂർ ഉപയോഗിക്കുന്നു. വീടുകളിലും വിവിധ സംഗമങ്ങളിലുമെല്ലാം ബഖൂറിെൻറ ഉപയോഗം വ്യാപകമായി. വിവിധ മണങ്ങളുടെ ചേരുവയാണ് പുകയിലൂടെ പുറത്തുവരുന്ന സുഗന്ധം. കെമിക്കൽ ചേർക്കാത്ത പ്രകൃതിദത്തമായ അത്തറിനും ആവശ്യക്കാരേറെ. അംബർ, മിസ്ക്, റോസ്, മുല്ല, മുഖല്ലത്, ശമാമ തുടങ്ങിയ ഇനങ്ങളിലാണ് അത്തർ ഇറങ്ങുന്നത്. പ്രകൃതിദത്തമായതിനാൽ ഇതിന് വില കൂടുതലാണ്. ഒരു തോലക്ക് (12 മില്ലി) 600 രൂപ മുതൽ മുകളിലേക്കാണ് വില. സിന്തറ്റിക്കുകൾ അടങ്ങിയ പെർഫ്യൂമുകളാണ് സാധാരണക്കാരുടെ കീശക്കൊതുങ്ങിയത്. വിവിധ ബ്രാൻഡുകളിൽ ലഭിക്കുന്ന പെർഫ്യൂമിന് തോലക്ക് 100 രൂപ മുതൽ വിലയുണ്ട്. അറബ് നാടുകളിൽ ഉപയോഗിക്കുന്ന അഫാൻ, ദാഇമൻ, റശീഖ, നൂറ തുടങ്ങിയ ഇനങ്ങൾ ഇവിടെയും ലഭ്യമാണ്. ഇന്ത്യൻ, വിദേശ നിർമിത സ്പ്രേകൾക്കും റമദാനിൽ നല്ല ഡിമാൻഡാണെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.