ഓർക്കാട്ടേരി: ടൗൺ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ മീറ്റ് സൗഹൃദ സംഗമം സി.കെ. നാണു. എം.എൽ.എ ഉദ്ഘാടനം ചെയതു. എം.ആർ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ വി.ടി. മുരളി മുഖ്യാതിഥിയായിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൃഷ്ണാർപ്പിതം ശ്യാമള, ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. ജസീല, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് പുത്തൂർ അസീസ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇല്ലത്ത് ദാമോദരൻ, ആർ.എം.പി ഏരിയ കമ്മിറ്റിയംഗം എ.കെ. ബാബു, വിദ്യാർഥി ജനതാ യു ജില്ലാ പ്രസിഡൻറ് പ്രഭീഷ് ആദിയൂർ, ബി.ജെ.പി മണ്ഡലം വൈസ്പ്രസിഡൻറ് ടി.കെ. വാസു മാസ്റ്റർ, സി.പി.ഐ ലോക്കൽ സെക്രട്ടറി ആർ.കെ. ഗംഗാധരൻ, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞബ്ദുല്ല, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ ്പി.പി. ജാഫർ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം. ഫൈസൽ, ടൗൺ ലീഗ് പ്രസിഡൻറ് എം.പി. അന്ത്രു ഹാജി, എം.എം യത്തീഖാന പ്രസിഡൻറ് ഹൈദോസ് തുറാബ് തങ്ങൾ, കെട്ടറത്ത് മുഹമ്മദ്, തലാൽ മമ്പള്ളി, എം.പി. മുഹമ്മദ് ഷിബിൽ എന്നിവർ സംസാരിച്ചു. kzvtk03 ഓർക്കാട്ടേരി ടൗൺ യൂത്ത് ലീഗ് സംഘടിപ്പിച്ച ഇഫ്താർ മീറ്റ് സൗഹൃദ സംഗമം സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ഖുർആൻ പാരായണ മത്സരവും ക്വിസ് മത്സരവും വടകര: അഴിത്തല ശാഖ എം.എസ്.എഫ് കമ്മിറ്റി റമദാൻ കാമ്പയിെൻറ ഭാഗമായി ഖുർആൻ പാരായണ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. കുഞ്ഞിമൊയ്തീൻ മൗലവി ഉദ്ഘാടനം ചെയ്തു. എം.വി. അശ്ഹദ് അധ്യക്ഷത വഹിച്ചു. പി.വി. ഹാഷിം, എ. അൻസാർ, ബി. റഫ്നാസ്, എ. അർഷാദ്, എ. ജിർഷാദ്, പി.പി. അജ്ഫാർ, പി.പി. അജ്മൽ എന്നിവർ സംസാരിച്ചു. എം.സി. മുഹമ്മദ് അനസ്, എ. മുഹമ്മദ് ഷഹീർ, എ.സി. മുഹമ്മദ് നിദാഷ് എന്നിവർ ഖുർആൻ പാരായണ മത്സരത്തിലും കെ. സിജാദ്, എം.വി. മുഹമ്മദ് അൽഫീർ എന്നിവർ ക്വിസ് മത്സരത്തിലും യഥാക്രമം വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.