കുറ്റ്യാടി: പഞ്ചായത്തിലെ താഴെവടയത്ത് കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ. ദിനേശെൻറ വീടിനു ബോംബേറ്. തിങ്കളാഴ്ച പുലർച്ചെ രണ്ടരക്കാണ് ഇരുനില വീടിനുനേരെ രണ്ട് തവണ സ്റ്റീൽ ബോംബേറുണ്ടായത്. വൻ നാശനഷ്ടമുണ്ട്. ആദ്യ ബോംബ് പതിച്ച് താഴെനിലയിൽ പ്രധാന വാതിലിെൻറ രണ്ട് പാളിയും തകർന്ന് തുളഞ്ഞു. ജനൽ ചില്ലുകൾ വരാന്തയിലെ ടൈലുകൾ, ചാരുപടിയിൽ പതിച്ച ഗ്രാനൈറ്റ് എന്നിവ പൊട്ടി തകർന്നു. ഒന്നാം നിലയിൽ ഓടുപാകിയ ടെറസിലാണ് രണ്ടാമത്തെ ബോംബ് പതിച്ചത്. അവിടെയും ജനൽ ചില്ലുകൾ, ഓടുകൾ, വരാന്തയിലെ ടൈൽ, ഗ്രാനൈറ്റ് എന്നിവ തകർന്നു. ഒന്നാമത്തെ ബോംബ് പതിച്ച് പത്തു സെക്കൻറിനകം രണ്ടാമത്തെ ബോംബും പൊട്ടിയതായി വീട്ടുകാർ പറഞ്ഞു. ദിനേശനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവ ശേഷം രണ്ടു പേർ ബൈക്കിൽ നടപ്പൊയിൽ ഭാഗത്തേക്ക് പോകുന്നത് കണ്ടതായി ദിനേശൻ പൊലീസിനോട് പറഞ്ഞു. സംഭവത്തിനു പിന്നിൽ ബി.ജെ.പിക്കാരാണെന്ന് സംശയിക്കുന്നതായി സി.പി.എം നേതാക്കൾ ആരോപിച്ചു. റൂറൽ എസ്.പി പി.കെ. പുഷ്കരൻ, ഡിവൈ.എസ്.പി. കെ. ഇസ്മാഈൽ, കുറ്റ്യാടി സി.ഐ ടി. സജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സി.പി.എം-ബി.ജെ.പി. സംഘർഷത്തിെൻറ തുടർച്ചയാവാം കുറ്റ്യാടിയിലെ അക്രമമെന്നും കരുതുന്നു. പകരത്തിനു പകരം അക്രമങ്ങൾ നേതാക്കളുടെ വീടിനു നേർക്കും തുടങ്ങിയതോടെ ആളുകൾ ആശങ്കയിലാണ്. മണ്ഡലത്തിലെ ആയഞ്ചേരിയിൽ കഴിഞ്ഞാഴ്ച ബി.ജെ.പി ഉത്തരമേഖലാ വൈസ് പ്രസിഡൻറ് രാമദാസ് മണലേരിയുടെ വീടിനും ബോംബെറിഞ്ഞിരുന്നു. തീക്കുനിയിൽ ബി.ജെ.പി പ്രവർത്തകൻ സി.പി. രാജെൻറ വീടിന് മൂന്നു ദിവസം മുമ്പ് ബോംബേറുണ്ടായിരുന്നു. ദിനേശെൻറ വീട് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡൻറ് ടി.കെ. കുഞ്ഞിരാമൻ, പുരുഷൻ കടലുണ്ടി എം.എൽ.എ, പി. മെഹബൂബ് തുടങ്ങിയവർ സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മൊകേരിയിൽ സി.പി.എം. റാലി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.