മാനാഞ്ചിറയിലെ ശിൽപം മരംവീണ്​ തകർന്നു

മരം വീണ് മാനാഞ്ചിറയിലെ ശിൽപംതകർന്നു കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിൽ പഴയ അൻസാരിപാർക്കിലെ ലിറ്റററി പാർക്കിൽ വർഷങ്ങൾ പഴക്കമുള്ള മാവ് മറിഞ്ഞ് വീണു. പാർക്കിൽ സ്ഥാപിച്ച ശിൽപം പൂർണമായി തകർന്നു. എസ്.കെ. പൊെറ്റക്കാട്ടി​െൻറ 'ഒരു തെരുവി​െൻറ കഥ'യിലെ ഒാമഞ്ചിയുടെ ശിൽപമാണ് തകർന്നത്. മലയാളത്തിലെ വിഖ്യാത കൃതികളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്താനായുള്ള ശിൽപങ്ങളിലൊന്നാണ് തകർന്നത്. ശിൽപി ശിവൻ കോൺക്രീറ്റിൽ തീർത്ത ശിൽപമാണ് നഷ്ടപ്പെട്ടത്. ഏറെ പ്രായം ചെന്ന മരങ്ങൾ മറ്റു ശിൽപങ്ങൾക്കും ഭീഷണിയാണ്. എം.ടിയുടെ 'രണ്ടാമൂഴ'ത്തിലെ കഥാപാത്രങ്ങളടക്കം ആറ് ശിൽപങ്ങളാണ് പാർക്കിൽ നഗരസഭ സ്ഥാപിച്ചത്. മരം മുറിച്ചുമാറ്റി വരുകയാണെങ്കിലും ശിൽപം പുനഃസ്ഥാപിക്കാൻ ഏറെ കാത്തിരിക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.