പീഡനക്കേസിൽ വെറുതെ വിട്ട പ്രതിക്ക്​ തടവുശിക്ഷ

മാനന്തവാടി: പീഡനക്കേസിൽ വെറുതെ വിട്ടയച്ച പ്രതിയെ ശിക്ഷിച്ചു. നടവയൽ സ്വദേശിനിയായ ആദിവാസി യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് പ്രതി പുൽപള്ളി കൊളറാട്ട്കുന്ന് ക്ലബിൻ ചാക്കോ (29)യെ എസ്.സി എസ്.ടി പ്രത്യേക കോടതി വിവിധ വകുപ്പുകളിലായി നാലരവർഷം തടവിനും രണ്ടര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. പീഡിപ്പിക്കപ്പെട്ട യുവതി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടേപ്പാൾ പ്രതി ഭീഷണിപ്പെടുത്തുകയും വിവാഹാഭ്യർഥന നിരസിക്കുകയും ചെയ്തു. ഇതേത്തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഈ സംഭവത്തിൽ കേണിച്ചിറ പൊലീസ് 2014ൽ കേസെടുത്തിരുന്നു. 2015 മാർച്ച് 12ന് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് സ്പെഷൽ കോടതി വെറുതെ വിട്ടു. വിധിക്കെതിരെ യുവതി ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. ഇൗ കേസ് പുതിയ കേസായി കണക്കിലെടുത്ത് വിചാരണ നടത്താൻ ഹൈകോടതി സ്പെഷൽ കോടതിക്ക് നിർദേശം നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് പുതിയ വിധി. പഴയ തെളിവുകൾതന്നെയാണ് പുതിയ കേസിലും കോടതി പരിഗണനക്ക് എടുത്തത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമത്തിൽ 2016ൽ ഭേദഗതി വരുത്തിയിട്ടുണ്ടെങ്കിലും 2014ലെ ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചത്. എസ്.സി എസ്.ടി ആക്ട് സെക്ഷൻ മൂന്ന് പ്രകാരവും സി.ആർ.പി.സി 235 വകുപ്പ് പ്രകാരവും നാലുവർഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഈ തുക ഇരക്ക് നൽകാനും വിധിയിൽ നിർദേശിച്ചിട്ടുണ്ട്. ഐ.പി.സി 506 വകുപ്പ് പ്രകാരം ആറുമാസം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.