പനിബാധ: 17 ദിവസത്തിനിടെ ചികിത്സ തേടിയവർ 9842 പേർ

പനി: 17 ദിവസത്തിനിടെ ചികിത്സ തേടിയവർ 9842 പേർ മാനന്തവാടി: കാലവർഷത്തി​െൻറ തുടക്കമായ ഈ വർഷം ജൂൺ ഒന്നു മുതൽ 17 വരെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 9842 പേർ. ശനിയാഴ്ച മാത്രം ചികിത്സ തേടിയെത്തിയത് 829 പേർ. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി കൂട്ടിയാൽ കണക്കി​െൻറ എണ്ണം കൂടും. ഈ വർഷം ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ 72,395 പേർ പനി ബാധിച്ച് ചികിത്സ തേടിയപ്പോൾ കഴിഞ്ഞവർഷം 55,054 പേരാണ് ചികിത്സക്ക് വിവിധ ആശുപത്രികളിൽ എത്തിയത്. ശനിയാഴ്ച ഒരു എച്ച്1 എൻ1 കേസ്കൂടി റിപ്പോർട്ട് ചെയ്തതോടെ 92 ആയി. ഡെങ്കിപ്പനി ബാധിച്ച 92ളം എലിപ്പനി ബാധിച്ച 37ഉം മഞ്ഞപ്പിത്തം ബാധിച്ച 411ഉം കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞവർഷെത്തക്കാൾ പനി ബാധിതരുടെ എണ്ണം 17000ത്തിൽ അധികം വർധിച്ച സാഹചര്യത്തിൽ വീടുകൾ സന്ദർശിച്ച് പനി സർവേ ഉൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. (വിവരങ്ങൾ കിട്ടാൻ വൈകി..നൽകുമല്ലോ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.