കോഴിക്കോട്: പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ട ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി. മഴക്കാലാരംഭത്തോടുകൂടി കേരളത്തിൽ പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്ന മുന്നനുഭവങ്ങളുണ്ടായിട്ടും അത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ ക്രിയാത്മകമായ ഒരു ഇടപെടലും സർക്കാറിെൻറ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആരോഗ്യ മന്ത്രി പ്രസ്താവന നടത്തിയതുകൊണ്ടോ തദ്ദേശ സ്ഥാപനങ്ങളെ കുറ്റംപറഞ്ഞതുകൊണ്ടോ പകർച്ച വ്യാധികൾ നിയന്ത്രണ വിധേയമാക്കാൻ സാധിക്കില്ല. കോടികൾ ചെലവഴിച്ച് സർക്കാർ ഒപ്പമുണ്ടെന്ന് പരസ്യങ്ങളിലൂടെ വിളിച്ചുപറയുകയല്ല, സർക്കാർ ഒപ്പമുണ്ടെന്നത് ജനങ്ങൾക്ക് അനുഭവവേദ്യമാക്കുകയാണ് വേണ്ടത്. വകുപ്പിന് സംഭവിച്ച വീഴ്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.