വിദ്യാഭ്യാസം തടസ്സപ്പെടുത്താനുള്ള അധികാരം പ്രിൻസിപ്പലിനില്ലെന്ന് മനുഷ്യാവകാശ കമീഷൻ

വിദ്യാഭ്യാസം തടസ്സപ്പെടുത്താനുള്ള അധികാരം പ്രിൻസിപ്പലിനില്ലെന്ന് മനുഷ്യാവകാശ കമീഷൻ കോഴിക്കോട്: വിദ്യാഭ്യാസം മൗലികാവകാശമാണെന്നും അത് തടസ്സപ്പെടുത്താനുള്ള അധികാരം പ്രിൻസിപ്പലിനോ കോളജ് അധികൃതർക്കോ ഇല്ലെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ. നാദാപുരം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ്സി ഇലക്േട്രാണിക്സ് വിദ്യാർഥിയായിരുന്ന കക്കട്ടിൽ സ്വദേശി അരുൺ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അധ്യാപകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കോളജിലെ പഠനം മതിയാക്കിയ അരുൺ ടി.സിക്ക് അപേക്ഷിച്ചപ്പോൾ കോളജ് അധികൃതർ പഠിക്കാത്ത വർഷത്തെ ഫീസ് മുൻകൂറായി അടക്കണമെന്ന് നിർദേശിച്ചതി​െൻറ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചത്. കമീഷൻ കോളജിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. േപ്രാസ്പെക്ടസിലെ നിബന്ധന പ്രകാരം മുഴുവൻ സെമസ്റ്റർ ഫീസും അടച്ചാൽ മാത്രമേ പരാതിക്കാരന് ടി.സിയും മറ്റു രേഖകളും നൽകാൻ കഴിയുകയുള്ളൂവെന്നും കോളജ് അധികൃതർ അറിയിച്ചു. എന്നാൽ, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള തനിക്ക് പഠിക്കാത്ത കാലയളവിലെ ഫീസ് നൽകാനാവില്ലെന്ന് അരുൺ വാദിച്ചു. ഒരു അധ്യാപകൻ മാനസികമായി പീഡിപ്പിച്ചതു കാരണമാണ് തുടർന്ന് പഠിക്കാൻ കഴിയാത്തതെന്നും പരാതിക്കാരൻ അറിയിച്ചു. മൂന്നാം സെമസ്റ്റർ ആരംഭിച്ചതിനാൽ ഫീസ് മുഴുവനും അടക്കണമെന്ന് പറയുന്നത് ന്യായമല്ലെന്ന് കമീഷൻ കണ്ടെത്തി. േപ്രാസ്പെക്ടസിൽ അപ്രകാരം പറയുന്നുണ്ടെങ്കിൽ അത് ശരിയല്ല. ടി.സി പിടിച്ചുവെക്കുന്നത് വിദ്യാഭ്യാസത്തെ ബാധിക്കും. ഫീസ് ലഭിക്കാനുണ്ടെങ്കിൽ അത് പിന്നീട് വാങ്ങാവുന്നതും സിവിൽ കോടതി മുഖാന്തരം ഈടാക്കാവുന്നതാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. ഒരു മാസത്തിനകം ടി.സി നൽകണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.